»   » അച്ഛനും അമ്മയും ആ ഫോട്ടോഷൂട്ട് അറിഞ്ഞിരുന്നില്ല; അറിഞ്ഞപ്പോള്‍ എന്ത് പറഞ്ഞു?

അച്ഛനും അമ്മയും ആ ഫോട്ടോഷൂട്ട് അറിഞ്ഞിരുന്നില്ല; അറിഞ്ഞപ്പോള്‍ എന്ത് പറഞ്ഞു?

Posted By:
Subscribe to Filmibeat Malayalam

ടെലിവിഷന്‍ അവതാരകയും നടിയുമായ ശ്രുതി മേനോന്‍ നടത്തിയ ടോപ് ലെസ്സ് ഫോട്ടോഷൂട്ടിനെ കുറിച്ചാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളിലെ ചൂടുള്ള ചര്‍ച്ച. എന്നാല്‍ വിമര്‍ശനങ്ങളെയൊന്നും ശ്രുതി കണക്കിലെടുക്കുന്നില്ല.

വിമര്‍ശനങ്ങള്‍ ധാരാളം വരുന്നുണ്ട് താനും. അച്ഛനും അമ്മയും ഈ ഫോട്ടോഷൂട്ടിനെ കുറിച്ചറിഞ്ഞിരുന്നില്ല. ഇത്തരം ഫോട്ടോഷൂട്ടുകള്‍ ബോളിവുഡിലെല്ലാം അവരൊരുപാട് കാണാറുണ്ടെങ്കിലും ഇത് ആദ്യം ഇഷ്ടപ്പെട്ടില്ല- മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രുതി മേനോന്‍ സംസാരിക്കുന്നു.

Read More: അര്‍ധനഗ്നയായ ഫോട്ടോകള്‍ എന്റെ അറിവോടെ, ഞാനത് ആസ്വദിച്ചു: ശ്രുതി മേനോന്‍

അച്ഛനും അമ്മയും ആ ഫോട്ടോഷൂട്ട് അറിഞ്ഞിരുന്നില്ല; അറിഞ്ഞപ്പോള്‍ എന്ത് പറഞ്ഞു?

ഒരു പെണ്‍കുട്ടി വിവാഹത്തിനായി തയ്യാറെടുക്കുന്നു. അവള്‍ക്ക് ആഭരണങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. ഡ്രസ്സ് മാറുന്നതിന് മുമ്പ് അമ്മയും അമ്മൂമ്മയും പാരമ്പര്യമായി കൈമാറിയ അഭരണങ്ങള്‍ ഇട്ടു നോക്കുന്നു. അതില്‍ മനോഹരമായി അവള്‍ക്ക് തോന്നി. ജുവലറി ഹൈലൈറ്റ് ചെയ്തുകൊണ്ടുള്ള ഒരു ഫോട്ടോഷൂട്ടായിരുന്നു അത്.

അച്ഛനും അമ്മയും ആ ഫോട്ടോഷൂട്ട് അറിഞ്ഞിരുന്നില്ല; അറിഞ്ഞപ്പോള്‍ എന്ത് പറഞ്ഞു?

കേരളത്തില്‍ ഇതാദ്യമാണ്. എന്നാല്‍ ബോളിവുഡിലും ഹോളിവുഡിലും പുതുമയല്ല. ഇതിന് ഇത്രയേറെ അപ്രിസിയേഷന്‍ കിട്ടുമെന്ന് കരുതിയില്ല. പ്രതികരണമുണ്ടാവുമെന്നും കരുതിയല്ല. ഫോര്‍വേഡ് മാഗസിന്റെ വിവാഹം എന്ന കണ്‍സെപ്റ്റിന് വേണ്ടി എടുത്തതാണ്. വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമാണ് ഇതിറക്കുന്നത്.

അച്ഛനും അമ്മയും ആ ഫോട്ടോഷൂട്ട് അറിഞ്ഞിരുന്നില്ല; അറിഞ്ഞപ്പോള്‍ എന്ത് പറഞ്ഞു?

ഇത്‌കൊണ്ട് എനിക്കെന്ത് പബ്ലിസിറ്റി കിട്ടാനാണ്. മനോരമ, ഡിഎന്‍എ തുടങ്ങിയ പ്രമുഖ മാധ്യമങ്ങള്‍ ഇത് കവര്‍ ചെയ്തു. കുറേപേര്‍ പറഞ്ഞു പബ്ലസിറ്റിയ്ക്ക് വേണ്ടി ചെയ്തതാണെന്ന്. ഇത് മാഗസിന് വേണ്ടി ചെയ്തതാണ്. ആ ആശയം ഇഷ്ടപ്പെട്ടതുകൊണ്ട് ചെയ്തതാണ്

അച്ഛനും അമ്മയും ആ ഫോട്ടോഷൂട്ട് അറിഞ്ഞിരുന്നില്ല; അറിഞ്ഞപ്പോള്‍ എന്ത് പറഞ്ഞു?

ഈ ഷൂട്ട് നടക്കുമ്പോള്‍ അവര്‍ നാട്ടിലില്ലായിരുന്നു. ഫോട്ടോഷൂട്ടിനെ കുറിച്ച് അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല. ഇത്തരം ഫോട്ടോഷൂട്ടുകള്‍ ബോളിവുഡിലെല്ലാം അവരൊരുപാട് കാണാറുണ്ടെങ്കിലും ഇത് ആദ്യം ഇഷ്ടപ്പെട്ടില്ല. പിന്നെ ഞാന്‍ പറഞ്ഞു മനസ്സിലാക്കി. ഇനി ചെയ്യുമ്പോള്‍ മുന്‍കൂട്ടി പറയണമെന്ന് പറഞ്ഞു.

അച്ഛനും അമ്മയും ആ ഫോട്ടോഷൂട്ട് അറിഞ്ഞിരുന്നില്ല; അറിഞ്ഞപ്പോള്‍ എന്ത് പറഞ്ഞു?

നമ്മുടെ നാട് കാമസൂത്രയുടെ നാടാണ്. അമ്പലങ്ങളിലൊക്കെ ചെന്നാല്‍ നഗ്നമായ ചിത്രങ്ങളാണ് ദൈവത്തിന്റേതായി വച്ചിട്ടുണ്ടാവുക. ഞാന്‍ ആ ഫോട്ടോകളില്‍ എന്റെ പുറം കാണിച്ചു എന്നുള്ളത് സത്യമാണ്. എന്നാല്‍ വള്‍ഗറായിട്ട് ഒന്നും ചെയ്തിട്ടില്ല. എനിക്കതില്‍ ഒരു ദുഃഖവുമില്ല. ആരെങ്കിലും മനോഹരമായ കണ്‍സെപ്റ്റുമായി വന്നാല്‍ ഇനിയും ചെയ്യും

അച്ഛനും അമ്മയും ആ ഫോട്ടോഷൂട്ട് അറിഞ്ഞിരുന്നില്ല; അറിഞ്ഞപ്പോള്‍ എന്ത് പറഞ്ഞു?

സംവിധായകന്‍ വികെ പ്രകാശ് വിളിച്ചിട്ട് ദേവതയെ പോലെയുണ്ടെന്ന് പറഞ്ഞു. നടി അനുമോള്‍ വിളിച്ച് ധൈര്യത്തെ അഭിനന്ദിച്ചു. എല്ലാവരും പോസിറ്റീവായാണ് പറഞ്ഞത്. എന്റെ സുഹൃത്തുക്കളും ഫാമിലിയും എന്നെ സപ്പോര്‍ട്ട് ചെയ്തു. നല്ല ഐഡിയ ആണെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. വന്ന കമന്റുകള്‍ മുഴുവന്‍ എന്റെ ധൈര്യത്തെ അഭിനന്ദിച്ചുകൊണ്ടുള്ളതാണ്

അച്ഛനും അമ്മയും ആ ഫോട്ടോഷൂട്ട് അറിഞ്ഞിരുന്നില്ല; അറിഞ്ഞപ്പോള്‍ എന്ത് പറഞ്ഞു?

നമ്മള്‍ എന്ത് ചെയ്യുമ്പോഴും പോസിറ്റീവും നെഗറ്റീവും ഉണ്ടാകുമെന്നറിയാം. പക്ഷെ ഈ ഫോട്ടോഷൂട്ടില്‍ ഞാന്‍ നെഗറ്റീവിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. ചില കാര്യങ്ങള്‍ എന്ത് സംഭവിച്ചാലും ചെയ്യും എന്ന് തീരുമാനിക്കില്ലെ, അതുപോലെയായിരുന്നു ഇതും. ഫോര്‍വേഡ് മാഗസിനും ഫോട്ടോഗ്രാഫര്‍ ജിന്‍സണ്‍ എബ്രഹാമും ഇതിനെ കുറിച്ച് വ്യക്തമായ ഐഡിയ തന്നിരുന്നു. ഓരോ ഷോട്ടും കൃത്യമായി കാണിച്ചുതന്നു. അതുകൊണ്ട് യാതൊരു ടെന്‍ഷനും ഉണ്ടായില്ല- ശ്രുതി പറഞ്ഞു

English summary
“The magazine and the photographer had a very clear idea about capturing the beauty of a bride donning her jewellery on her wedding day. I loved the concept and absolutely loved my final pictures,” says Shruthi Menon

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more