വിക്രം പ്രഭുവിനൊപ്പമുള്ള ചിത്രം എനിക്ക് സ്‌പെഷ്യലാണ്: കീര്‍ത്തി
ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ മേനകയുടെ മകള്‍ കീര്‍ത്തി ഇപ്പോള്‍ തമിഴിലും തെലുങ്കിലും തിരക്കിലാണ്. രണ്ട് ഇന്റസ്ട്രികളിലും രണ്ട് ചിത്രങ്ങള്‍ റിലീസിനൊരുങ്ങി നില്‍ക്കുകയാണ്. മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും ഫസ്റ്റ് പ്രിഫര്‍ മലയാളത്തിന് തന്നെയായിരിക്കും എന്ന് കീര്‍ത്തി പറയുന്നുണ്ട്.
ശിവകാര്‍ത്തികയനൊപ്പം അഭിനയിച്ച രജനി മുരുകന്‍ എന്ന ചിത്രവും വിക്രം പ്രഭുവിനൊപ്പം അഭിനയിച്ച ഇത് എന്ന മായം എന്ന ചിത്രവുമാണ് തമിഴില്‍ കീര്‍ത്തിയുടേതായി ഉടന്‍ തിയേറ്ററിലെത്തുന്നത്. ഇതില്‍ വിക്രം പ്രഭവിനൊപ്പം അഭിനയിച്ച ഇത് എന്ന മായം തനിക്ക് സ്‌പെഷ്യല്‍ ആണെന്ന് കീര്‍ത്തി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിക്രം പ്രഭുവിനൊപ്പം ഇത് എന്ന മായം എന്ന ചിത്രത്തില്‍ അഭിനയിച്ചത് ഏറെ സന്തോഷം നല്‍കുന്നുണ്ട. വിക്രം പ്രഭുവിന്റെ അച്ഛന്‍ നടന്‍ പ്രഭുവിനൊപ്പം, അമ്മ മേനക ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്നതാണ് അതിനുള്ള കാരണം
വര്‍ഷങ്ങള്‍ക്കുശേഷം മക്കളായ ഞങ്ങള്‍ നായികാ നായകന്മാരായി എത്തുന്നു എന്നതു രസകരമാണ്. ഷൂട്ടിങ്ങിനിടെ വിക്രം പ്രഭുവും ഇക്കാര്യം പറഞ്ഞിരുന്നു. വൈകാതെ ഈ ചിത്രവും റിലീസാവും. എഎല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്കില്‍ ഐന ഇഷ്ടം നൂവു, ഹരികഥ എന്നീ ചിത്രങ്ങളും ഉടന്‍ റിലീസാകും- കീര്‍ത്തി പറഞ്ഞു.


Click it and Unblock the Notifications











