»   »  Mammootty: മമ്മൂട്ടി പ്രകടിപ്പിക്കുന്ന ആത്മാര്‍ത്ഥതയും പാഷനും അത്ഭുതപ്പെടുത്തിയെന്ന് സംവിധായകന്‍!

Mammootty: മമ്മൂട്ടി പ്രകടിപ്പിക്കുന്ന ആത്മാര്‍ത്ഥതയും പാഷനും അത്ഭുതപ്പെടുത്തിയെന്ന് സംവിധായകന്‍!

Written By:
Subscribe to Filmibeat Malayalam

ഭാഷാഭേദമില്ലാതെ സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് മമ്മൂട്ടി. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി സിനിമകളാണ് അദ്ദേഹത്തിന്റെതായി ഒരുങ്ങുന്നത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം തമിഴിലും തെലുങ്കിലും കൂടി പ്രവേശിച്ചിരിക്കുകയാണ്. ദേശീയ അവാര്‍ഡ് ജേതാവായ റാമാണ് പേരന്‍പ് ഒരുക്കിയത്. വൈഎസ് ആറിന്റെ ജീവിതകഥ പറയുന്ന ചിത്രം ഒരുക്കുന്നത് മഹി വി രാഘവാണ്.

'അമ്മ' പിടിക്കാന്‍ അണിയറ നീക്കം സജീവം, പൃഥ്വിരാജിനും മോഹന്‍ലാലിനും കടുത്ത സമ്മര്‍ദ്ദം!

യാത്രയെന്ന ബയോപികിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെയാണ് പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു ഈ പോസ്റ്റര്‍. മമ്മൂട്ടി ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന ശക്തമായ പിന്തുണയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലേക്ക് മമ്മൂട്ടിയെ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് അടുത്തിടെ സംവിധായകന്‍ തുറന്നുപറഞ്ഞിരുന്നു. മമ്മൂട്ടിയുടെ ആത്മാര്‍ത്ഥയെക്കുറിച്ചും സിനിമയോടുള്ള പാഷനെക്കുറിച്ചും വാചാലനാവുകയാണ് സംവിധായകന്‍.

മമ്മുക്കയുടെ പരോള്‍ ഒന്നാം സ്ഥാനത്ത്, ഏപ്രില്‍ ആദ്യ വാരത്തിലെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു!

മമ്മൂട്ടിയല്ലാതെ മറ്റൊരാളും മസ്സിലുണ്ടായിരുന്നില്ല

സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ആലോചിപ്പോള്‍ ആദ്യം മനസ്സിലെത്തിയത് മമ്മൂട്ടിയുടെ മുഖമായിരുന്നു. അദ്ദേഹത്തെയല്ലാതെ മറ്റാരെയും ഈ കഥാപാത്രം വിശ്വസിച്ച് ഏല്‍പ്പിക്കാനില്ലായിരുന്നു. തിരക്കഥ തയ്യാറാക്കുന്നതിനിടയില്‍ മനസ്സില്‍ തെളിഞ്ഞത് അദ്ദേഹത്തിന്റെ മുഖമായിരുന്നു. അദ്ദേഹത്തിന് സിനിമയോടുള്ള സമീപനവും ആത്മാര്‍ത്ഥതയും പാഷനും തന്നെ വല്ലാതെ ആകര്‍ഷിച്ചുവെന്നും മഹി വി രാഘവ് പറയുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

ആകര്‍ഷിച്ചത് ഈ ചിത്രത്തിലെ രംഗങ്ങള്‍

ദളപതിയിലെ മമ്മൂട്ടിയുടെ അവിസ്മരണീയ പ്രകടനവും തന്നെ ആകര്‍ഷിച്ചിരുന്നുവെന്നും മഹി പറയുന്നു. രജനീകാന്തിനും അരവിന്ദ് സാമിക്കുമൊപ്പം മികച്ച പ്രകടനം തന്നെയാണ് അദ്ദേഹവും കാഴ്ച വെച്ചത്. ഇവര്‍ ഒരുമിച്ചുള്ള രംഗത്തെ മെഗാസ്റ്റാറിന്റെ പ്രകടനത്തെക്കുറിച്ച് സംവിധായകന്‍ വാചാലനാവുകയാണ്.

സമാനത തോന്നിയെന്ന് മഹി

മമ്മൂട്ടിയേയും രജനീകാന്തിനെയും ഓഫീസിലേക്ക് വിളിച്ചു വരുത്തി മുന്നറിയിപ്പ് നല്‍കുന്ന അരവിന്ദ് സാമിയോട് മുടിയാത് എന്ന പറയുന്ന രംഗത്തില്‍ മമ്മൂട്ടി ആ സിനിമയെ തന്റേതാക്കി മാറ്റുകയായിരുന്നു. ഏത് താരം കൂടെയുണ്ടായാലും സിനിമ തന്റേതാക്കി മാറ്റാന്‍ അദ്ദേഹം കാണിച്ച ആ മിടുക്കാണ് തന്നെ ആകര്‍ഷിച്ചത്. ഇതേ പോലെ തന്നെയാണ് വൈഎസ്ആറും. അതിനാല്‍ ഇരുവരും തമ്മില്‍ സമാനതയുള്ളതായി തോന്നിയെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

എട്ട് മണിക്കൂറോളം സമയമെടുത്തു

സിനിമയുടെ ബ്രീഫിങ്ങിനായി കേരളത്തിലേക്ക് വരുന്നതിനിടയില്‍ ഇംഗ്ലീഷിലും ബ്രീഫിങ് തയ്യാറാക്കിയിരുന്നു. എട്ട് മണിക്കൂറോളം സമയമെടുത്ത് കൃത്യമായി സിനിമയെക്കുറിച്ച് മനസ്സിലാക്കിയാണ് മെഗാസ്റ്റാര്‍ സമ്മതം മൂളിയത്. സിനിമയോടുള്ള അദ്ദേഹത്തിന്റെ സമീപനത്തില്‍ താന്‍ അത്ഭുതപ്പെട്ട് പോയെന്നും മഹി പറയുന്നു. 350 ല്‍ അധികം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം ഇന്നും പ്രകടിപ്പിക്കുന്ന ആത്മാര്‍ത്ഥത തന്നെ അമ്പരപ്പിച്ചിരുന്നു.

2003 ലെ പദയാത്രയെക്കുറിച്ച്

2003 ല്‍ വൈഎസ് രാജശേഖര റെഡ്ഡി നടത്തിയ പദയാത്രയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ജനങ്ങളുടെ മുഖ്യമന്ത്രിയായി വൈഎസ് ആര്‍ മാറിയത് ഈ യാത്രയ്ക്ക് ശേഷമാണ്. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

മകളായി കീര്‍ത്തി സുരേഷ്?

യാത്രയില്‍ വൈഎസ് ആറിന്റെ മകളായി കീര്‍ത്തി സുരേഷ് എത്തിയേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നായികയായി നയന്‍താര എത്തുമെന്നും പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തിനായി ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് നയന്‍സ് വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തിയാല്‍

കരിയറില്‍ ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ വേഷത്തില്‍ മെഗാസ്റ്റാര്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമ ഒരുക്കുന്നതിന് മുന്‍പ് തന്നെ തിരക്കഥയെക്കുറിച്ച് അദ്ദേഹവുമായി സംസാരിച്ചിരുന്നു. ആന്ധ്രപ്രദേശിലെ ജനങ്ങള്‍ക്ക് വൈഎസ് ആറിനോടുള്ള വൈകാരികമായ അടുപ്പത്തെക്കുറിച്ചുമൊക്കെ സിനിമയില്‍ ചിത്രീകരിക്കുന്നുണ്ട്. മികച്ച ബയോപിക് ചിത്രങ്ങളിലൊന്നായി ഇത് മാറുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യുന്നു

മുന്‍പ് അഭിനയിച്ച തെലുങ്ക് ചിത്രമായ സ്വാതി കിരണത്തില്‍ സ്വന്തം ശബ്ദമായിരുന്നു മമ്മൂട്ടി ഉപയോഗിച്ചത്. യാത്രയിലും സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാനാണ് അദ്ദേഹം തീരുമാനിച്ചിട്ടുള്ളത്. സിനിമയുടെ പ്രാഥമിക ജോലികള്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. 30 കോടിയോളം രൂപയാണ് ചിത്രത്തിന്‍റെ ബഡ്ജറ്റായി വിലയിരുത്തിയിട്ടുള്ളത്. മെയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

English summary
Mammootty ’s dedication and passion for cinema bowled me said by Mahi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X