മേഘ്‌ന രാജ് അമ്മയായി, ഇരട്ടക്കുട്ടികളാണോ? ജൂനിയര്‍ ചിരു എത്തിയോ സത്യാവസ്ഥ പറഞ്ഞ് താരം
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മേഘ്‌ന രാജ്. കന്നഡ താരമായ ചിരഞ്ജീവി സര്‍ജയെയായിരുന്നു താരം വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ചിരു യാത്രയായത്. 10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് ചിരുവും മേഘ്‌നയും വിവാഹിതരായത്. ഇവരുടെ പ്രണയകഥകളെക്കുറിച്ചും വിവാഹത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. മലയാളത്തിലും സജീവമായ മേഘ്‌ന താരങ്ങളെല്ലാമായി അടുത്ത ബന്ധമാണ് സൂക്ഷിച്ചിരുന്നത്.
കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിനിടയിലായിരുന്നു മേഘ്‌നയ്ക്ക് ചിരുവിനെ നഷ്ടമായത്. ചിരു ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കുടുംബത്തിലൊരാള്‍ക്കും കഴിഞ്ഞിരുന്നില്ല. ചിരുവിന് ഏറെ പ്രിയപ്പെട്ട സ്ഥലമായിരുന്നു സഹോദരനായ ധ്രുവ സര്‍ജയുടെ ഫാം ഹൗസ്. അവിടെയായിരുന്നു അവസാന വിശ്രമം ഒരുക്കിയത്. പ്രിയതമന്റെ നെഞ്ചില്‍ വീണ് കരയുന്ന മേഘ്‌നയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കാത്തിരിപ്പിനൊടുവില്‍ കുഞ്ഞതിഥികള്‍ എത്തിയെന്ന വിവരങ്ങളും പ്രചരിക്കുന്നുണ്ട്. വിശദമായി വായിക്കാം.

മേഘ്‌ന അമ്മയായി
മേഘ്‌ന രാജ് അമ്മയായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. പ്രിയതാരമായ മേഘ്‌നയുടെ വിവരമറിയാന്‍ ആരാധകരും അക്ഷമയോടെ കാത്തിരിക്കാറുണ്ട്. അതിനിടയിലായിരുന്നു ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. നിമിഷനേരം കൊണ്ടായിരുന്നു വിവരങ്ങള്‍ വൈറലായി മാറിയത്. മേഘന രാജിന്റെ പ്രസവം കഴിഞ്ഞുവെന്നുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്. ഇതോടെയായിരുന്നു ചോദ്യങ്ങളുമായി ആരാധകരും എത്തിയത്. റിപ്പോര്‍ട്ട് വൈറലായി മാറിയതോടെയാണ് സത്യാവസ്ഥയെക്കുറിച്ച് പറഞ്ഞ് താരമെത്തിയത്.

ഇരട്ടക്കണ്‍മണികളോ
ഇരട്ടക്കുട്ടികളാണ് താരത്തിനെന്നുള്ള വിവരങ്ങളും പ്രചരിച്ചിരുന്നു. ജൂനിയര്‍ചിരു വൈകാതെ എത്തുമെന്നും തളരരുതെന്നുമായിരുന്നു ആരാധകര്‍ താരത്തോട് പറഞ്ഞത്. ചിരുവിന്റെ വിയോഗത്തില്‍ തളര്‍ന്ന് കരഞ്ഞിരുന്ന മേഘ്‌നയെ എങ്ങനെയാണ് ആശ്വസിപ്പിക്കേണ്ടത് എന്നറിയില്ലെന്നായിരുന്നു കുടുംബാംഗങ്ങള്‍ പറഞ്ഞത്. പ്രിയപ്പെട്ട അനന്തരവന്റെ വിയോഗത്തില്‍ അര്‍ജുന്‍ സര്‍ജയും ഞെട്ടലിലായിരുന്നു. അമ്മാവന് പിന്നാലെയായാണ് ചിരുവും ധ്രുവയും സിനിമയിലെത്തിയത്.

അറിയിക്കുന്നതാണ്
പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് വ്യക്തമാക്കിയാണ് മേഘ്‌ന സര്‍ജ എത്തിയത്. അധികം വൈകാതെ തന്നെ വിവരങ്ങള്‍ പങ്കുവെച്ച് താനെത്തും. വ്യൂ കിട്ടാനായാണ് യൂട്യൂബ് ചാനലുകള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ കൊടുക്കുന്നത്. താനോ കുടുംബാംഗങ്ങളോ അറിയാത്ത കാര്യമാണ്. തന്നെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ നേരിട്ട് അറിയിക്കുമെന്നും മേഘ്‌ന പറയുന്നു.
Recommended Video

ചിരു കൂടെയുണ്ട്
അടുത്തിടെയായിരുന്നു മേഘ്‌ന സര്‍ജ എന്ന് ഇന്‍സ്റ്റഗ്രാമില്‍ പേര് മാറ്റിയത്. യൂട്യൂബ് വീഡിയോകള്‍ക്ക് നന്ദി നമസ്‌കരമെന്ന് പറഞ്ഞായിരുന്നു മേഘ്‌ന എത്തിയത്. മേഘ്‌ന അറിയിക്കുന്ന വിവരങ്ങള്‍ അറിയാനായി കാത്തിരിക്കുകയാണ് തങ്ങളെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകളെയൊന്നും വിശ്വസിക്കേണ്ടതില്ലെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്. ഇക്കാര്യം നിങ്ങള്‍ നേരില്‍ അറിയിക്കുമെന്ന് ഉറപ്പുണ്ടെന്നുമായിരുന്നു ആരാധകര്‍ മേഘ്‌ന രാജിനോട് പറഞ്ഞത്.


Click it and Unblock the Notifications











