നസ്രിയയ്ക്ക് അമാലിനേയും കുഞ്ഞുമറിയത്തേയും കാണാതിരിക്കാനാവുന്നില്ല, സങ്കടം പറഞ്ഞ് താരമെത്തിയപ്പോള്‍

ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നായികമാരായി മാറിയ താരങ്ങളേറെയാണ്. അവരിലൊരാളാണ് നസ്രിയ നസീം. അവതാരകയായും താരമെത്തിയിരുന്നു. പളുങ്കിലൂടെയായിരുന്നു നസ്രിയ സിനിമയില്‍ തുടക്കം കുറിച്ചത്. ബാലതാരത്തില്‍ നിന്നും നായികയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയപ്പോള്‍ ഗംഭീര പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്.

എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിക്കുകയായിരുന്നു താരം. കരിയറിലും ജീവിതത്തിലുമെല്ലാം ഒരുപോലെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് ബാംഗ്ലൂര്‍ ഡേയ്‌സ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദും നിവിനും ദുല്‍ഖറും പാര്‍വതിയുമുള്‍പ്പടെ വന്‍താരനിരയായിരുന്നു അണിനിരന്നത്.

ബാംഗ്ലൂര്‍ ഡേയ്‌സില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു നസ്രിയയും ഫഹദും പ്രണയത്തിലായത്. ഫഹദ് തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് നസ്രിയ മനസ്സിലാക്കിയിരുന്നു. അതിനിടയിലായിരുന്നു അങ്ങോട്ട് പ്രൊപ്പോസ് ചെയ്തത്. തനിക്ക് എന്നെ വിവാഹം ചെയ്തൂടേയെന്ന നസ്രിയയുടെ ചോദ്യത്തില്‍ ഫഹദ് ഞെട്ടുകയായിരുന്നു. സ്‌ക്രീനിലെ പ്രണയം ജീവിതത്തിലും പകര്‍ത്തി മുന്നേറുകയായിരുന്നു ഇരുവരും. ഇവര്‍ ജീവിതത്തിലും ഒരുമിച്ചേക്കുമെന്ന് അന്നേ തോന്നിയിരുന്നുവെന്നായിരുന്നു സഹതാരങ്ങള്‍ പറഞ്ഞത്. വിവാഹശേഷമുള്ള ഇടവേള അവസാനിപ്പിച്ച് കൂടെയിലൂടെയായിരുന്നു നസ്രിയ തിരിച്ചെത്തിയത്.

Nazriya Nazim

താരങ്ങളെല്ലാമായി അടുത്ത സൗഹൃദമാണ് നസ്രിയയ്ക്കുള്ളത്. ദുല്‍ഖറും ചാക്കോച്ചനും പൃഥ്വിയും സൗബിനും നിവിനുമെല്ലാം നസ്രിയയെക്കുറിച്ച് വാചാലരായിരുന്നു. ഷാനുവും നച്ചുവുമായി ഇവരും നല്ല സൗഹൃദം സൂക്ഷിക്കുന്നുണ്ട്. ദുല്‍ഖറിന്റെ ഭാര്യയായ അമാല്‍ സൂഫിയയുമായും അടുത്ത സൗഹൃദമുണ്ട് നസ്രിയയ്ക്ക്. ഫഹദിന്റേയും നസ്രിയയുടേയും വീടിന് ഇന്റീരിയര്‍ ഡിസൈനൊരുക്കിയത് അമാലായിരുന്നു. ഇടയ്ക്ക് ഷോപ്പിംഗിനും മറ്റുമൊക്കെയായും ഇവര്‍ ഒരുമിക്കാറുണ്ട്.

Recommended Video

അമാല്‍ കുഞ്ഞിക്കയുടെ നെഞ്ചിൽ കയറിയതിങ്ങനെ | FilmiBeat Malayalam

ദുല്‍ഖറിന്റെ മകളായ കുഞ്ഞുമറിയവുമായും കൂട്ടാണ് നസ്രിയ. കുഞ്ഞുമറിയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. ദുല്‍ഖര്‍ തന്റെ ചുരുണ്ട മുടിയെക്കുറിച്ച് പറഞ്ഞപ്പോള്‍ മറിയത്തിന്റെ അത്ര വരില്ലെന്നായിരുന്നു നസ്രിയ നല്‍കിയ മറുപടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും കുറിപ്പുമെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. കുഞ്ഞുമറിയത്തേയും അമാലിനേയും മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X