»   » അനാശാസ്യം: സീരിയല്‍ നടിമാര്‍ പിടിയില്‍

അനാശാസ്യം: സീരിയല്‍ നടിമാര്‍ പിടിയില്‍

Posted By:
Subscribe to Filmibeat Malayalam
Prostitution
ബാംഗ്ലൂര്‍: കന്നഡ സീരിയലുകളിലെ നടിമാര്‍ അനാശാസ്യത്തിന് പിടിയില്‍. ബാംഗ്ലൂരിലെ ലോഡ്ജില്‍ പൊലീസ് നടത്തിയ നടത്തിയ റെയ്ഡിലാണ് മോഡലുകളും നടിമാരുമായ സുമ, ലക്ഷ്മി എന്നിവര്‍ കുടുങ്ങിയത്.

നഗരത്തില്‍ അധികരിച്ചുവരുന്ന ഫൈവ്സ്റ്റാര്‍ പെണ്‍വാണിഭ സംഘങ്ങളെ നേരിടാനുള്ള ബാംഗ്ലൂര്‍ പൊലീസിന്റെ ശ്രമങ്ങളാണ് രണ്ട് നടിമാരെയും കുടുക്കിയത്. ബാംഗ്ലൂരിലെ മധു ലോഡ്ജില്‍ നിന്നാണ് രണ്ട് നടിമാരെയും പൊലീസ് കയ്യോടെ പടികൂടിയത്.

നാഗര്‍ഭവി സ്വദേശിയായ രാകേഷിന്റെ ഭാര്യയാണ് സുമ. കന്നഡ ടിവി ചാനലിലെ പ്രശസ്ത സീരിയലായ രംഗോലിയില്‍ സബ് ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് ഇരുപത്തിയൊമ്പതുകാരിയായ താരം അഭിനയിക്കുന്നത്. മംഗല്യ, ബഡുക്കു, കുങ്കുമ ഭാഗ്യ മിന്‍ചു തുടങ്ങിയവയാണ് സുമയുടെ മറ്റു പ്രധാന സീരിയലുകള്‍. കന്നഡ സിനിമകളായ തയി, ബെന്‍കി ബിരുഗലി, അര്‍ബഥ തുടങ്ങിയ സിനിമകളിലും സുമ അഭിനയിച്ചിട്ടുണ്ട്.

റെയ്ഡില്‍ കുടങ്ങിയ മറ്റൊരു നടിയായ ലക്ഷ്മി പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരിയായും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. 47കാരിയായ ലക്ഷ്മിയുടെ ഭര്‍ത്താവ് സുന്ദരരാജാണ്. രാധികയെന്ന സീരിയലില്‍ അഭിഭാഷകയുടെ റോളില്‍ അഭിനയിക്കുന്ന ലക്ഷ്മി കുങ്കുമ ഭാഗ്യയിലും ചെറിയ റോളില്‍ അഭിനയിക്കുന്നുണ്ട്്. ഇടനിലക്കാരനായി വര്‍ത്തിയ്ക്കുന്ന ശ്രീനിവാസ് എന്നയാള്‍ റെയ്ഡിനിടെ ഓടിരക്ഷപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു.

മണിക്കൂറിന് 20000 രൂപയാണ് സുമ ഈടാക്കുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അനാശാസ്യക്കുറ്റം ചുമത്തി രണ്ട് നടിമാരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ഉടന്‍ കോതിയില്‍ ഹാജരാക്കും.

English summary
These days, the CCB police of Bangalore seem to be after models and actresses. They are conducting raids at star hotels to curb down the prostitution racket in the city. Now, Television actresses Suma and Lakshmi are the latest victims to the police campaign against prostitution. The small screen stars have been caught red handed at the Madhu Lodge, West of Cord road in Bangalore today

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam