താരങ്ങള്‍ക്ക് തിളക്കം സമ്മാനിച്ച പ്രതിഭ

അരപ്പട്ടകെട്ടിയ ഗ്രാമത്തിലെ കറിയാച്ചന്‍ (മമ്മൂട്ടി), തൂവാനതുമ്പികളിലെ ജയകൃഷ്ണന്‍ (മോഹന്‍ലാല്‍), മൂന്നാംപക്കം, നമുക്ക ്പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍ (തിലകന്‍) , മൂന്നാം പക്കത്തിലെ ജഗതിയുടേതുപോലുള്ള കഥാപാത്രങ്ങള്‍ ഇവയൊക്കെ കലാതിവര്‍ത്തിയായ് നിലനില്‍ക്കുന്നുണ്ട്. സുരേഷ്‌ഗോപിക്ക് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ഇന്നലെയില്‍ നമ്മള്‍ കണ്ടത്. പതിനെട്ടോളം സിനിമകളും അതിലേറെ തിരക്കഥകളും കൊണ്ട് മലയാളത്തെ സമ്പന്നമാക്കിയ പത്മരാജന്റെ സാഹിത്യസംഭാവനകളും ശ്രദ്ധേയമാണ്.
പത്മരാജന്‍ മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിവര്‍ ഏറെയാണ്. അശോകന്‍ (പെരുവഴിയമ്പലം), റഷീദ് (ഒരിടത്തൊരു ഫയല്‍വാന്‍), റഹ്മാന്‍ (കൂടെവിടെ), ജയറാം (അപരന്‍), രാമചന്ദ്രന്‍ (നവംബറിന്റെ നഷ്ടം), ജയന്‍ (മൂന്നാംപക്കം), സുഹാസിനി (കൂടെവിടെ), ശാരി (നമുക്ക്പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍), നിധീഷ് ഭരദ്വാജ് (ഞാന്‍ ഗന്ധര്‍വ്വന്‍) തങ്ങളുടെ ആദ്യസിനിമ കൊണ്ട് തന്നെ ശ്രദ്ധേയമായ സ്ഥാനം പിടിച്ചു പറ്റാന്‍ ഇവരുടെ കഥാപാത്രങ്ങളിലൂടെ സാദ്ധ്യമായിട്ടുണ്ട്.
നക്ഷത്രങ്ങളെകാവല്‍, വാടകക്കൊരുഹൃദയം, ഋതുഭേദങ്ങളുടെ പാരിതോഷികം, ഉദകപോള, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും എന്നീ നോവലുകള്‍ക്കു പുറമേ നിരവധി നോവലൈറ്റുകളും ചെറുകഥകളും കൊണ്ട് ആസ്വാദകഹൃദയം കീഴടക്കിയ പത്മരാജനോട് സാഹിത്യലോകവും സിനിമയും കടപ്പെട്ടിരിക്കുന്നു.
അടുത്ത പേജില്‍ More from Filmibeat


Click it and Unblock the Notifications











