ഗന്ധര്‍വനൊപ്പം മരണമെത്തി

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/news/01-24-a-tribute-to-padmarajan-3-aid0166.html">« Previous</a>

Padmarajan during Njan Gadharvan shooting time
പത്മരാജന്‍ മെമ്മോറിയല്‍ ട്രസറ്റ്് ഏര്‍പ്പെടുത്തിയ പത്മരാജന്‍ പുരസ്‌കാരം നല്ല ചെറുകഥക്കും നല്ല സിനിമക്കും നല്കികൊണ്ട് ആ കലാകാരന്റെ ധന്യത ഓര്‍മ്മകളില്‍ നിലനിര്‍ത്തിവരുന്നു കുറേ സുമനസ്സുകള്‍. ആകാശവാണിയില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് അവിടെ സഹപ്രവര്‍ത്തകയായിരുന്ന രാധാലക്ഷ്മിയെയാണ് പത്മരാജന്‍ ജീവിതസഖിയാക്കിയത്. മകന്‍ അനന്തപത്മനാഭന്‍ അഛന്റെ സാഹിത്യധാരയെ കൈമോശം വരാതെ സൂക്ഷിക്കുന്നു.

മുത്തശ്ശികഥകളില്‍ നിന്നും നാം കേട്ടു ശീലിച്ച ഗന്ധര്‍വ്വന്റെ കഥ പറയുന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. ആ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള യാത്രക്കിടയില്‍ കോഴിക്കോട് പാരമൌണ്ട് ടവര്‍ ഹോട്ടലില്‍ ആ ജീവിതയാത്ര അവസാനിക്കുകയായിരുന്നു.നിധീഷ് ഭരദ്വാജും നിര്‍മ്മാതാവ് ഗാന്ധിമതി ബാലനുമായിരുന്നു പത്മരാജന്റെ ഒടുവിലത്തെ ദിവസം കൂട്ടിനുണ്ടായിരുന്നവര്‍.

അകാലമരണം വിരുന്നു വരുന്ന ഞവരക്കല്‍ തറവാട്ടിലേക്ക് ഇത്തവണ എത്തിയത് 46 പൂര്‍ത്തിയാവാത്ത പത്മരാജനെ തേടിയാണ്. അദ്ദേഹത്തിന്റെ സര്‍ഗ്ഗ സൃഷ്ടികള്‍ കണ്ട് കൊതിതീരാത്ത ആസ്വാദകനെ തീവ്രമായ് വേദനിപ്പിക്കുന്നതായിരുന്നു ആ വിയോഗം.

മലയാളസിനിമയില്‍ ഇന്നോളം ആര്‍ക്കും ലഭിക്കാത്ത സ്വീകാര്യത എല്ലാതരം പ്രേക്ഷകരില്‍ നിന്നും പത്മരാജന് ലഭിച്ചിരുന്നു.ഒരു ജീവിതത്തെ, ഒരു സംഭവത്തെ, പ്രണയത്തെ, അനുഭവങ്ങളുടെ വര്‍ണ്ണനയെ ഇന്നും യുവാക്കള്‍ക്കിടയിലും ഒരു പത്മരാജന്‍ സിനിമപോലെ എന്ന പ്രയോഗം കൊണ്ട് ജീവസ്സുറ്റതാക്കാന്‍ മാത്രം പര്യാപ്തമായിരുന്നു അദ്ദേഹത്തിന്റെ സര്‍ഗ്ഗ വൈഭവത്തിന്റെ ശേഷിപ്പുകള്‍.

ആദ്യ പേജില്‍
നക്ഷത്രങ്ങളെ കാവലിരുത്തിയ ഗന്ധര്‍വന്‍

<ul id="pagination-digg"><li class="previous"><a href="/news/01-24-a-tribute-to-padmarajan-3-aid0166.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X