തുടക്കം അടൂര്‍ ചിത്രത്തിലൂടെ

By Ravi Nath

Next »

« Previous

Bharat Gopi,
ചിറയന്‍കീഴ്കാരനായ വേലായുധന്‍ ഗോപിനാഥന്‍ നായര്‍ എന്ന ഗോപി, ജി.ശങ്കരപിള്ളയുടേയും കാവാലം നാരായണപണിക്കരുടേയും നാടക സങ്കേതങ്ങളിലെ അതുല്യ സാന്നിദ്ധ്യമായിരുന്നു.

അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചിത്രലേഖ ഫിലിം സൊസൈറ്റി രൂപീകൃതമായപ്പോള്‍ അതിന്റെ ഭാഗമായി തീര്‍ന്ന ഗോപിയുടെ ആദ്യസിനിമാനുഭവം സ്വയംവരമായിരുന്നു.

അടൂരിന്റെ തന്നെ കൊടിയേറ്റം മലയാളസിനിമയുടെ ഊടുംപാവും മാറ്റി നെയ്ത ചിത്രമാണ്.കൊടിയേറ്റത്തിലെ ശങ്കരന്‍ കുട്ടിയെ അവതരിപ്പിച്ച ഗോപി നടനത്തിന്റെ ദേശീയ കീരീടമണിഞ്ഞ് ഭരത് ഗോപിയായിതീര്‍ന്നു.

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും മികച്ച ചില വേഷങ്ങള്‍ക്കുവേണ്ടിയാണ് ഭരത് ഗോപി തന്റെ അഭിനയസിദ്ധി പിന്നീട് പുറത്തെടുത്തത്. കഷണ്ടികയറിയ തലയും കറുത്ത്‌മെലിഞ്ഞ് നീണ്ട ദേഹവും അക്കാലത്ത് സിനിമയുടെ അഭിനയതികവിന്
ഇണങ്ങുന്നതേ ആയിരുന്നില്ല. എന്നാല്‍ തന്റെ അഭിനയമികവു കൊണ്ട് ഗോപി ഇതിനെ മറികടന്നു

നവതരംഗസിനിമയുടെ തന്നെ വക്താവായ് അഭിനയ സപര്യയുടെ പുത്തനുണര്‍വ്വ് പ്രകടിപ്പിച്ച ഭരത് ഗോപിയുടെ അയ്യപ്പന്‍ (യവനിക), ദുശ്ശാസനകുറുപ്പ് (പഞ്ചവടിപ്പാലം), വാസുമേനോന്‍ (പാളങ്ങള്‍), നന്ദ ഗോപന്‍(ഓര്‍മ്മയ്ക്കായ്), ഷേക്‌സ്പിയര്‍
കൃഷ്ണപിള്ള (കാറ്റത്തെ കിളിക്കൂട്), മാമച്ചന്‍ (ആദാമിന്റെ വാരിയെല്ല്), മോഹന്‍ദാസ് (ചിദംബരം) ഈ കഥാപാത്രങ്ങളും സിനിമകളും പ്രേക്ഷകനുസമ്മാനിച്ച തീക്ഷണമായ ഉണര്‍വ്വും ഊര്‍ജ്ജവുമാണ് മലയാളസിനിമയുടെ യൗവ്വനത്തെ
ബലപ്പെടുത്തിയത്.

അടുത്തപേജില്‍

Next »

« Previous

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X