Don't Miss!
- News
രാഹുൽ ഗാന്ധിക്ക് കൊവിഡ്, അടുത്ത് ഇടപഴകിയവർ സുരക്ഷിതരായിരിക്കണമെന്ന് രാഹുൽ
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Lifestyle
റമദാന് 2021: വ്രതശുദ്ധിയില്‍ പുണ്യമാസം അറിഞ്ഞിരിക്കാം ഇതെല്ലാം
- Sports
IPL 2021: പ്രകടനത്തിന്റെ കാര്യത്തില്‍ ഒരു ഉറപ്പും പറയാനാകില്ല, പക്ഷെ...; വിമര്‍ശകരോട് ധോണി
- Automobiles
കൊവിഡ്-19 രണ്ടാം തരംഗം; വീണ്ടും ഭീതിയോടെ വീക്ഷിച്ച് വാഹന വ്യവസായം
- Finance
സ്വര്‍ണവിലയില്‍ നേരിയ കുറവ്; പൊന്ന് വാങ്ങണോ വില്‍ക്കണോ?
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അരങ്ങിലെ അഭിനയസാമ്രാട്ട്
1985 ല്‍ ഗവ.ഓഫ് ഫ്രാന്‍സ് നല്കുന്ന മികച്ച പെര്‍ഫോര്‍മര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചു. ഇന്ത്യയില്‍ ഈ അവാര്‍ഡ് ലഭിച്ചവര്‍ സ്മിതാപാട്ടീല്‍, നസിറുദ്ദീന്‍ ഷാ, ഓംപുരി, അമിതാഭ് ബച്ചന് എന്നിവരാണ്. ഭരത് അവാര്‍ഡിന് പുറമേ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുകള്‍ നാലുതവണ നേടാനും ഭരത്ഗോപിയ്ക്കായി.
3 വര്‍ഷം ഫിലിംഫെയര്‍ അവാര്‍ഡും നേടി. നാലുതവണ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടിയ ഗോപിയ്ക്ക് രണ്ടു തവണ
ഗള്‍ഫ് മലയാളി അസോസിയേഷന് അവാര്‍ഡും ലഭിച്ചു. ഭരത് ഗോപി നിര്‍മ്മിച്ച് ഭരതന് സംവിധാനം ചെയ്ത പാഥേയത്തിനു വി.ശാന്താറാം പുരസ്ക്കാരവും ലഭിച്ചു. അഭിനയം അനുഭവം എന്ന പുസ്തകത്തിനും അവാര്‍ഡ് ലഭിച്ചു.
സദാ സേ ഉദത് ആദ്മി, ആഖാത് എന്നീ ഹിന്ദി ചിത്രങ്ങള്‍ രചന, മര്മ്മരം, സന്ധ്യമയങ്ങും നേരം, ലേഖയുടെമരണം ഒരു ഫ്ലാഷ്ബാക്ക്, കരിമ്പിന്‍പൂവിനക്കരെ എന്നിവയെല്ലാം ഗോപിയുടെ മികച്ച പ്രകടനം കണ്ട സിനിമകളാണ്.
1986ല്‍ സ്ട്രോക്ക് വന്നതോടെ ശരീരത്തിന്റെ ഒരു ഭാഗം ഗോപിയുടെ നിയന്ത്രണത്തിലൊതുങ്ങാതായി. അപാരമായ ഇച്ഛാശക്തികൊണ്ട് തന്റെ അനാരോഗ്യം മറന്ന് പിന്നീട് എത്രയോ വേഷങ്ങള്‍ ഗോപി ചെയ്യുകയുണ്ടായി ഒടുവില്‍ ആ
ഹൃദയമിടിപ്പ് നിലയ്ക്കുംവരെ.
ഏറ്റവും ഒടുവില്‍ ദേ ഇങ്ങോട്ട് നോക്കിയേ എന്ന ബാല ചന്ദ്രമേനോന്‍ ചിത്രം. അയത്നലളിതമായ അഭിനയത്തികവിന്റെ ഈ ആള്‍രൂപം ഏതൊരു നടനും ചലച്ചിത്രകാരനും വീണ്ടും വീണ്ടും പാരായണ വിധേയമാക്കാവുന്ന ഒരു അതുല്യ മാതൃകതന്നെയാണ്. അഭിനയ സാമ്രാട്ടിന്റെ സ്മരണയ്ക്കു മുമ്പില്‍ പ്രണാമം.
ആദ്യ പേജില്‍
അനശ്വര നടനത്തിന് കൊടിയിറങ്ങിയിട്ട് നാലാണ്ട്