»   » എല്ലാ കണ്ണുകളും ദുല്‍ഖറില്‍

എല്ലാ കണ്ണുകളും ദുല്‍ഖറില്‍

Posted By:
Subscribe to Filmibeat Malayalam
Dulquar Salman
സൂപ്പര്‍താരം മമ്മൂട്ടിയുടെ പുത്രന്‍ ദുര്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രം തിയറ്ററുകളിലേക്ക്. സെക്കന്റ് ഷോ ഫെബ്രുവരി മൂന്നിന് തിയറ്ററുളഇലെത്തുമ്പോള്‍ ഈ താരപുത്രനെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകള്‍ മാനംമുട്ടെ വളരുകയാണ്.

ആദ്യ സിനിമയിലൂടെ പ്രേക്ഷകപ്രതീക്ഷകള്‍ കാത്തുസൂക്ഷിയ്ക്കുകയെന്നതാവും ദുല്‍ഖര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാലിതിന്റെ ടെന്‍ഷനൊന്നും പുറത്തുകാണിയ്ക്കാതെ അന്‍വര്‍ റഷീദ് ഒരുക്കുന്ന ഉസ്താദ് ഹോട്ടലിന്റെ സെറ്റിലാണ് യുവതാരം. ചില ചിന്തകള്‍ ആദ്യം എന്റെ മനസ്സിലുണ്ടായിരുന്നു. എന്നാല്‍ അതേപ്പറ്റി കൂടുതലൊന്നും ചിന്തിയ്‌ക്കെണ്ടെന്നാ് തീരുമാനം-ദുല്‍ഖര്‍ പറയുന്നു.

സംവിധായകനടക്കമുള്ള സാങ്കേതിക പ്രവര്‍ത്തകരും ഒരുപിടി പുതുമുഖങ്ങളും അരങ്ങേറ്റം കുറിയ്ക്കുന്ന സെക്കന്റ് ഷോ തന്റെ ആദ്യ ചിത്രമാക്കാനുള്ള ദുല്‍ഖറിന്റെ തീരുമാനം സിനിമാരംഗത്തെ പലരെയും വിസ്മയിപ്പിച്ചിരുന്നു.

സെക്കന്റ് ഷോയ്ക്ക് ലഭിയ്ക്കുന്ന വരവേല്‍പ്പിനെ ഏറെ ആകാംക്ഷയോടെയാണ് മമ്മൂട്ടി കാത്തിരിയ്ക്കുന്നതെന്നാണ് അറിയുന്നത്. സിനിമയുടെ പ്രമോഷന്‍ വര്‍ക്കുകളും സൂപ്പര്‍താരം സാകൂതം വീക്ഷിയ്ക്കുന്നുണ്ടെന്നാണ് മോളിവുഡില്‍ നിന്നും ലഭിയ്ക്കുന്ന വിവരം.

English summary
As the son of superstar Mammootty, the entry into movies has been relatively easier for Dulquar Salman.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam