»   » അറ്റ്ലസ് രാമചന്ദ്രന്‍ സംവിധായകനാവുന്നു

അറ്റ്ലസ് രാമചന്ദ്രന്‍ സംവിധായകനാവുന്നു

Posted By:
Subscribe to Filmibeat Malayalam
Atlas Ramachandran is directing ‘Holidays’
'ജനകോടികളുടെ വിശ്വ*#@സ്ത സ്ഥാപനം' ഈയൊരറ്റ ഡയലോഗ് കേട്ടാല്‍ മതി മലയാളിയായ ഏതൊരുത്തനും ആളെ മനസ്സിലാവും. ഇത് മനസ്സില്‍ കണ്ടാണ് സൂപ്പര്‍ഹിറ്റായ ടു ഹരിഹര്‍ നഗറില്‍ ഈ ഡയലോഗ് വെച്ച് സംവിധായകന്‍ ലാല്‍ ഒരു കോമഡി സീന്‍ മെനഞ്ഞത്. എന്തായാലും അത് ക്ലിക്കായി.

ഇപ്പോള്‍ ആളെ പിടികിട്ടിയില്ലേ, ഒരിയ്ക്കലെങ്കിലും അറ്റ്‌ലസ് ജ്വല്ലറിയുടെ പരസ്യം കണ്ടവര്‍ ഇയാളെ മറക്കാനിടയില്ല, വേറാരുമല്ല. അറ്റ്‌ലസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും പ്രശസ്ത നിര്‍മാതാവും എംഎം രാമചന്ദ്രനെപ്പറ്റിയാണ് പറഞ്ഞുവരുന്നത്.

ആദ്യം നിര്‍മാതാവായും വിതരണക്കാരനായും പിന്നീട് നടനായും സിനിമയില്‍ സാന്നിധ്യമുറപ്പിച്ച അറ്റ്‌ലസ് രാമചന്ദ്രന്‍ ഇപ്പോഴിതാ സംവിധാനരംഗത്തേക്കും ചുവടുവെയ്ക്കുകയാണ്. സിനിമാ ഫാക്ടറിയുടെ ബാനറില്‍ സതീഷ് ബാബു നിര്‍മ്മിയ്ക്കുന്ന ഹോളിഡേയ്‌സിലൂടെയാണ് രാമചന്ദ്രന്‍ സംവിധായകന്റെ കുപ്പായമണിയുന്നത്.

സിനിമാരംഗത്തെത്തിയ കാലം മുതല്‍ക്കെ സംവിധാനം താന്‍ ലക്ഷ്യമിട്ടിരുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്. സ്വന്തം നിര്‍മാണ കമ്പനിയായ ചന്ദ്രകാന്ത ഫിലിംസ് ഉണ്ടായിരുന്നിട്ടും സിനിമാ സംവിധാനം നല്ലവണ്ണം പഠിച്ചിട്ടേ ആ പണിയ്ക്കിറങ്ങിയാല്‍ മതിയെന്ന് ഇദ്ദേഹം തീരുമാനിച്ചിരുന്നു. റൊമാന്‍സിനും സംഗീതത്തിനും പ്രാധാന്യം നല്‍കുന്നതിനൊപ്പം ഒരു ഇന്‍വേസ്റ്റിഗേഷന്‍ ത്രില്ലര്‍ മൂഡ് നിലനിര്‍ത്തിക്കൊണ്ടാണ് ഹോളിഡേയ്സ് രാമചന്ദ്രന്‍ ഒരുക്കുന്നത്.

വിനു മോഹന്‍, സുധീഷ്, രഞ്ജിത്ത് മേനോന്‍, മുക്ത, രൂപശ്രീ, പ്രിയലാല്‍, കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, ഊര്‍മ്മിള ഉണ്ണി, അംബികാ മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ജോമോന്‍, നിസ്സാര്‍, കരിം എന്നീ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച മോഹന്‍ തോമാസാണ് ഹോളിഡേയ്‌സിന്റെ തിരക്കഥയൊരുക്കുന്നത്.

ആഗസ്റ്റ് 25ന് ഷൂട്ടിങ് ആരംഭിയ്ക്കുന്ന ഹോളിഡേയ്‌സ് ബാംഗ്ലൂര്‍, ക്വാലാലമ്പൂര്‍, കൊച്ചി, മൂന്നാര്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയാവും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam