ബെസ്റ്റ് ആക്ടറാവാന്‍ ബ്ലെസിയും
മമ്മൂട്ടിയെ നായകനാക്കി മാര്‍ട്ടിന്‍ പ്രാക്കാട്ട് ഒരുക്കുന്ന ബ്ലെസ്റ്റ് ആക്ടറില്‍ സംവിധായകന്‍ ബ്ലെസിയും ഗസ്റ്റ് റോളില്‍.
സംവിധാനത്തിന് ചെറിയൊരു ഇടവേള നല്‍കിയ ബ്ലെസി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ബെസ്റ്റ് ആക്ടര്‍. തമിഴില്‍ സംവിധായകന്‍ ശശികുമാര്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലും ബ്ലെസി ഒരു റോള്‍ ചെയ്യുന്നുണ്ട്. ബെസ്റ്റ് ആക്ടറില്‍ മമ്മൂട്ടിയുമൊത്തുള്ള ബ്ലെസിയുടെ രംഗങ്ങള്‍ തിരുവനന്തപുരത്താണ് ചിത്രീകരിച്ചത്.
ബ്ലെസിയുടെ വരവോടെ സംവിധായകരുടെ ഒരു അങ്കത്തട്ടായി ഇതോടെ ബെസ്റ്റ് ആക്ടര്‍ മാറുകയാണ്. അഞ്ച് പ്രശസ്ത സംവിധായകന്‍മാരാണ് ഈ മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ലാല്‍ജോസും രഞ്ജിത്തും നേരത്തെ തന്നെ സിനിമയില്‍ അതിഥി വേഷം ചെയ്തിരുന്നു.
സംവിധാനത്തില്‍ മികവു തെളിയിച്ച ലാലും ശ്രീനിവാസനും ബെസ്റ്റ് ആക്ടറിലെ പ്രധാന നടന്‍മാര്‍ തന്നെയാണ്. സംവിധായകരിലെ ബെസ്റ്റ് ആക്ടര്‍ ആരെന്ന് തെളിയാന്‍ നവംബര്‍ 25 വരെ പ്രേക്ഷകര്‍ കാത്തിരുന്നേ മതിയാവൂ.


Click it and Unblock the Notifications











