ലാല്‍-ജയറാം-ബ്ലെസി ഒന്നിയ്‌ക്കുന്നു

ലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു തന്മാത്രയിലേത്. ലാലിനും ബ്ലെസിയ്‌ക്കും ഒട്ടേറെ പുരസ്‌ക്കാരങ്ങളും ചിത്രം നേടിക്കൊടുത്തു. തന്മാത്രയ്‌ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിയ്‌ക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷകള്‍ വാനോളം ഉയരുക സ്വാഭാവികം.
മലയോരം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ലാല്‍ ഒരു ജീപ്പ് ഡ്രൈവറുടെ വേഷത്തിലാണെത്തുക. ഒരു തിരിച്ചുവരവിന് ശ്രമിയ്‌ക്കുന്ന ജയറാമും ലാലിനൊപ്പം തുല്യപ്രധാന്യമെന്ന് പറയാവുന്ന വേഷത്തില്‍ സിനിമയിലുണ്ടാകും. ചിത്രത്തിലെ രണ്ട് നായികമാരെയും തീരുമാനിച്ചിട്ടില്ല. പുതിയൊരു ക്യാമറാമാനെ കണ്ടെത്താനും ബ്ലെസി ശ്രമിച്ചു കൊണ്ടിരിയ്‌ക്കുകയാണ്.
നീണ്ടൊരു കാലത്തിന് ശേഷം ജയറാം മോഹന്‍ലാല്‍ ടീം ഒന്നിയ്‌ക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ഫെബ്രുവരിയോടെ തുടങ്ങാനാണ് തീരുമാനം.
ദിലീപ്-മീരാ ജാസ്‌മിന്‍ ജോഡികള്‍ അഭിനയിച്ച കല്‍ക്കട്ടാ ന്യൂസാണ് ബ്ലെസിയുടേതായി അവസാനമിറങ്ങിയ ചിത്രം. ഏറെ നിരൂപക പ്രശംസ നേടിയെങ്കിലും വമ്പന്‍ നിര്‍മാണ ചെലവ് ചിത്രത്തിന് തിരിച്ചടിയായിരുന്നു


Click it and Unblock the Notifications