ദീലിപിന്റെ സഹോദരന്‍ അനൂപ് നിര്‍മാതാവാകുന്നു
ദിലീപിന്റെ സഹോദരന്‍ അനൂപ് ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് പ്രവേശിയ്‌ക്കുന്നു. ദിലീപ് നായകനാവുന്ന 'പാപ്പി അപ്പച്ച' നിര്‍മ്മിച്ചു കൊണ്ടാണ താരത്തിന്റെ സഹോദരന്‍ നിര്‍മാതാവിന്റെ കുപ്പായമണിയുന്നത്.
ദിലീപിന്റെ സ്വന്തം നിര്‍മാണക്കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെയും മഞ്‌ജുനാഥ ഫിലിംസിന്റെ വര്‍ക്കിന്റെയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അനൂപ് നേരത്തെ തന്നെ ഈ രംഗത്ത് സജീവമാണ്.
ദിലീപും ഇന്നസെന്റും പ്രധാന വേഷങ്ങളിലെത്തുന്ന പാപ്പി അപ്പച്ച മുഴുനീള ഹാസ്യ ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നായികയായി ഒരു പുതുമുഖത്തെയാണ് ചിത്രത്തിന്റെ അണിയറക്കാര്‍ തേടുന്നത്. മാംമ്‌സ് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തു തന്നെ ആരംഭിയ്‌ക്കും.
1972ല്‍ പുറത്തിറങ്ങിയ 'മയിലാടുംകുന്ന്' എന്ന ചിത്രത്തിലെ പാപ്പി അപ്പച്ച എന്ന് തുടങ്ങുന്ന ഗാനത്തില്‍ നിന്നാണ് ചിത്രത്തിന്റെ പേര് കണ്ടെത്തിയിരിക്കുന്നത്. അടൂര്‍ ഭാസി തകര്‍ത്തഭിനയിച്ച ഈ ഗാനരംഗം ഒരുവട്ടമെങ്കിലും കണ്ടവര്‍ പാപ്പി അപ്പച്ചയെ മറക്കാന്‍ വഴിയില്ല. ദിലീപിന്റെ ക്രിസ്‌മസ് ചിത്രമായിരിക്കും ഇതെന്ന് സൂചനയുണ്ട്.


Click it and Unblock the Notifications











