»   » ദിലീപ് ജനപ്രിയ നായകന്‍ ആയതെങ്ങനെ?

ദിലീപ് ജനപ്രിയ നായകന്‍ ആയതെങ്ങനെ?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/01-dileep-janapriya-nayakan-release-ready-release-2-aid0032.html">Next »</a></li></ul>
Dileep
മലയാളിയുടെ ജനപ്രിയ നായകനായി ദിലീപ് എങ്ങനെ മാറി? അതറിയാന്‍ ആഗ്രഹമുള്ളവര്‍ ദിലീപിന്റെ ആരാധകര്‍ മാത്രമാവില്ല. സിനിമയെ സ്‌നേഹിയ്ക്കുന്ന എല്ലാവര്‍ക്കും അതിന് താത്പര്യമുണ്ടാവും. എന്തായാലും ഇവിടെ പറയുന്നത് അതേക്കെുറിച്ചല്ല. ഇതെല്ലാം അറിയാനാഗ്രഹമുള്ളവര്‍ക്ക് വാങ്ങാവുന്ന ഒരു പുസ്തകത്തെക്കുറിച്ചാണ്.

ദിലീപിന്റെ ജീവിതത്തെയും കരിയറിനെക്കുറിച്ചും വിശദമായി വിവരിയ്ക്കുന്ന ഒരു പുസ്തകം വിപണയിലെത്തുകയാണ്. ജനപ്രിയ നായതന്‍ എന്ന് പേരിട്ടിരിയ്ക്കുന്ന പുസ്തകം ഒക്ടോബര്‍ രണ്ടിന് തൃശൂരിലെ ലുലു ഇന്റര്‍നാഷണലില്‍ നടക്കുന്ന ചടങ്ങിലാണ് പ്രകാശനം ചെയ്യുന്നത്.

ചെറിയ ചെറിയ ഹാസ്യവേഷങ്ങൡല്‍ നിന്നും അയല്‍പക്കത്തെ പയ്യനെന്ന ഇമേജിലേക്കും പിന്നീട് മോളിവുഡിലെ വമ്പന്‍ ഹിറ്റുകളുടെ ഉടമയെന്ന നിലയ്ക്കുമുള്ള ദിലീപിന്റെ വളര്‍ച്ചയാണ് പുസ്തകത്തിലെ ഉള്ളടക്കം. താരത്തിന്റെ കരിയറിലെ വമ്പന്‍ഹിറ്റുകളായ മീശ മാധവന്‍, ചാന്തുപൊട്ട് പോലുള്ള സിനിമകളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങളും ഈ പുസ്തകത്തിലുണ്ട്.

മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖരായ ലാല്‍ജോസ്, സിദ്ദിഖ്, റാഫി മെക്കാര്‍ട്ടിന്‍, കമല്‍, ഷാഫി, അക്കു അക്ബര്‍, ഇന്നസെന്റ്, ജയറാം മണി, ഹരിശ്രീ അശോകന്‍ എന്നിങ്ങനെ ഒട്ടേറെ പ്രമുഖര്‍ ദിലീപിനെപ്പറ്റിയുള്ള തങ്ങളുടെ ചിന്തകളും ഓര്‍മ്മകളും പുസ്തകത്തില്‍ പങ്കുവെയ്ക്കുന്നു.

അടുത്തപേജില്‍
പ്രതിസന്ധികളില്‍ ദിലീപ് താങ്ങായി-കാവ്യ

<ul id="pagination-digg"><li class="next"><a href="/news/01-dileep-janapriya-nayakan-release-ready-release-2-aid0032.html">Next »</a></li></ul>
English summary
Come October 2, the movie-lovers, especially the fans of Malayalam actor Dileep, have a reason to celebrate. A book titled 'Janapriya Nayakan' that describes the life and career growth of Dileep as an actor in Malayalam film industry would be released at a function at Lulu International Convention Centre in Thrissur.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam