ഫെഫ്ക പണിമുടക്ക്; ഷൂട്ടിംഗ് സ്തംഭിച്ചു
ഷൂട്ടിംഗ് തടസ്സപ്പെടുത്തിക്കൊണ്ടുള്ള മാക്ട ഫെഡറേഷന്റെ അക്രമ സമരങ്ങളില്‍ പ്രതിഷേധിച്ച് ഫെഫ്‌ക നടത്തുന്ന പണിമുടക്ക് പൂര്‍ണം.
ഫെഫ്‌കയിലെ തൊഴിലാളികള്‍ പണിമുടക്കിയതിനെ തുടര്‍ന്ന് കേരളത്തില്‍ നടക്കുന്ന എല്ലാ സിനിമകളുടെ ചിത്രീകരണം സ്‌തംഭിച്ചിരിയ്‌ക്കുകയാണ്. അതിനിടെ മെയ് 16ന് മാക്ട പ്രഖ്യാപിച്ച പണിമുടക്കിന് നോട്ടീസ് നല്‌കി.
ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിയ്‌ക്കുന്ന തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിയ്‌ക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. ഇതുമായി ബന്ധപ്പെട്ട് ലേബര്‍ കമ്മീഷണര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ നിന്നും ഫിലിം ചേംബറും ഫെഫ്‌കയും വിട്ടുനിന്നിരുന്നു.


Click it and Unblock the Notifications











