»   » തിലകന് ഇനിയും അമ്മയിലേക്ക് വരാം: ഇടവേള ബാബു

തിലകന് ഇനിയും അമ്മയിലേക്ക് വരാം: ഇടവേള ബാബു

Posted By:
Subscribe to Filmibeat Malayalam
Edavela Babu
തിലകനെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനത്തില്‍ ഒപ്പിട്ടത് ഏറെ വേദനയോടെയാണെന്നും വീണ്ടുമൊരു ആലോചനയുണ്ടായി തിരിച്ചുവരാന്‍ ആഗ്രഹിയ്ക്കുന്നുവെങ്കില്‍ ഇനിയും അപേക്ഷ നല്‍കാവുന്നതേയുള്ളൂവെന്നും അമ്മ സെക്രട്ടറി ഇടവേള ബാബു.

ഗള്‍ഫ് മലയാളം മ്യൂസിക് അവാര്‍ഡ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് ഇടവേള ബാബു ഇക്കാര്യം പറഞ്ഞത്.

തിലകന് അമ്മ അംഗങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ തടസ്സമില്ല. അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംഘടന അടച്ചതാണ്. തിലകന് പറയാനുള്ളത് പറഞ്ഞു കൊണ്ടേയിരിക്കാം. പക്ഷേ മാറിചിന്തിയ്ക്കാനുള്ള ബുദ്ധി ഏതുസമയത്തും ഉണ്ടാകാവുന്നതേയുള്ളൂ.

മുമ്പ് നടന്‍ ബാബുരാജ് ഇത്തരത്തില്‍ അപേക്ഷ നല്‍കി സംഘടനയില്‍ വീണ്ടും അംഗത്വമെടുത്ത കാര്യം ഇടവേള ബാബു ചൂണ്ടിക്കാട്ടി. തിലകനോട് ഏറെ ബഹുമാനവും ആദരവുമുള്ളയാളാണ് താനെന്നും ഇടവേള ബാബു പറഞ്ഞു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam