»   » ലക്ഷ്മിറായ് റിപ്പോര്‍ട്ടറോട് തട്ടിക്കയറി

ലക്ഷ്മിറായ് റിപ്പോര്‍ട്ടറോട് തട്ടിക്കയറി

Posted By:
Subscribe to Filmibeat Malayalam
Lakshmi Rai
താരങ്ങള്‍ പ്രത്യേകിച്ചും നടിമാര്‍ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറുക പതിവാണ്, താരങ്ങളില്‍ നിന്നും പരമാവധി രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാനായി മാധ്യമപ്രവര്‍ത്തകര്‍ പ്രകോപനപരമായ ചോദ്യങ്ങള്‍ ചോദിക്കുന്നതാണ് പലപ്പോഴും താരങ്ങളെ ഇങ്ങനെ പ്രതികരിക്കാന്‍ നിര്‍ബ്ബന്ധിതരാക്കുന്നത്.

കഴിഞ്ഞ ദിവസം ലക്ഷ്മി റായിയ്ക്കും ഇതേപോലെയുള്ള ചോദ്യങ്ങളെ നേരിടേണ്ടിവന്നു. നയന്‍താരയെ അനുകരിയ്ക്കാന്‍ ശ്രമിക്കുകയല്ലേ ലക്ഷ്മി എന്നായിരുന്നു ഒരു റിപ്പോര്‍ട്ടറുടെ ചോദ്യം.

ഗ്ലാമര്‍ റോളുകള്‍ ചെയ്യുമ്പോള്‍ ലക്ഷമി നയന്‍താരയെ അനുകരിക്കാന്‍ ശ്രമിക്കുന്നുവെന്നും നയന്‍സ് ധരിക്കുന്നപോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നുവെന്നുമായിരുന്നു അയാള്‍ ചൂണ്ടിക്കാട്ടിയത്. ചോദ്യം കേട്ടയുടന്‍ തന്നെ ലക്ഷ്മി ചൂടായി.

ഗ്ലാമര്‍ വേഷങ്ങള്‍ ആരുടെയും കുത്തകയല്ലെന്ന് പറഞ്ഞ് ലക്ഷ്മി രണ്ടു നടിമാര്‍ സ്ഥിരമായി ചോറ് കഴിയ്ക്കുന്നുണ്ടെങ്കില്‍ ഒരാള്‍ മറ്റൊരാളെ അനുകരിക്കുകയാണെന്ന് പറയാന്‍ കഴിയുമോ എന്നൊരു മറുചോദ്യം ചോദിക്കുകയും ചെയ്തു.

മോഹന്‍ലാല്‍ നായകനാകുന്ന കാസനോവയില്‍ വളരെ ഗ്ലാമറസായി റോളാണ് തന്റേതെന്നും ഹോളിവുഡിലെ പ്രമുഖ ഡിസൈനര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നവരാണ് കാസനോവയിലെ തന്റെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും ലക്ഷ്മി പറഞ്ഞു. കാസനോവയില്‍ ലക്ഷ്മിയെക്കൂടാതെ സമീര റെഡ്ഡിയും അഭിനയിക്കുന്നുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam