»   » ആരാധകര്‍ അതിരുവിട്ടു; ലാല്‍ മടങ്ങി

ആരാധകര്‍ അതിരുവിട്ടു; ലാല്‍ മടങ്ങി

Posted By:
Subscribe to Filmibeat Malayalam
Mohanlal
ആരാധകരുടെ അതിരുവിട്ട സ്‌നേഹപ്രകടനങ്ങള്‍ മൂലം മോഹന്‍ലാലിന്റെ പുതിയ ചിത്രമായ കര്‍ഷക ശ്രീയുടെ ഷൂട്ടിങ്‌ മുടങ്ങി. ചരിത്രപ്രസിദ്ധമായ ചേന്ദമംഗലം പാലിയം നടയില്‍ നിശ്ചയിച്ചിരുന്ന ഷൂട്ടിങാണ്‌ ആരാധകശല്യം മൂലം മുടങ്ങിയത്‌.

ഉദയനാണ്‌ താരം എന്ന സൂപ്പര്‍ഹിറ്റിന്‌ ശേഷം ലാലിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്യുന്ന കര്‍ഷകശ്രീ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനെത്തിയ മോഹന്‍ലാലിനെ കാണാന്‍ ആരാധകര്‍ തടിച്ചു കൂടിയതോടെയാണ്‌ ഷൂട്ടിങ്‌ മുടങ്ങിയത്‌. കര്‍ഷക ശ്രീയുടെ ഷൂട്ടിങ്‌ ഏതാനും ദിവസമായി ഇവിടെ നടന്നിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ബുധനാഴ്‌ചയാണ്‌ ഇവിടത്തെ ഷൂട്ടിങിന്‌ പങ്കെടുക്കാനെത്തിയത്‌. ഇതോടെ ഇത്രനാളും ഇല്ലാത്ത തിക്കും തിരക്കും സ്ഥലത്ത്‌ ഉണ്ടാവുകയായിരുന്നു.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

ചേന്ദമംഗലം പഞ്ചായത്ത്‌ കോടനാട്‌ പഞ്ചായത്ത്‌ ഓഫീസാക്കി ലാല്‍ വന്ന്‌ സെക്രട്ടറിയ്‌ക്ക്‌ അപേക്ഷ നല്‍കുന്നതും ചേന്ദമംഗലം പാലിയംനടയിലെ കലുങ്ക്‌ ഇറങ്ങിവരുന്നതുമായ രംഗങ്ങളാണ്‌ ബുധനാഴ്‌ച ചിത്രീകരിയ്‌ക്കേണ്ടി വരുന്നത്‌.

എന്നാല്‍ മോഹന്‍ലാല്‍ എത്തിയതോടെ നിയന്ത്രണം വിട്ട ആരാധകര്‍ തിക്കും തിരക്കുമുണ്ടാക്കിയതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി. ഷൂട്ടിങില്‍ പങ്കെടുക്കാന്‍ പോയിട്ട്‌ ലാലിന്‌ കാറില്‍ നിന്നും പോലും പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്‌ അവിടെയുണ്ടായത്‌. പോലീസ്‌ ഇടപെട്ട്‌ നാട്ടുകാരെ നിയന്ത്രിയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വിജയം കണ്ടില്ല. ഒടുവില്‍ അശോകനും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള ഷൂട്ടിങ്‌ യൂണിറ്റ്‌ ചിത്രീകരണം ഉപേക്ഷിച്ച്‌ മടങ്ങിപ്പോവുകയായിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam