ദ്രോണ വമ്പന്‍ പരാജയത്തിലേക്ക്

വമ്പന്‍ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ മമ്മൂട്ടിയുടെ ദ്രോണ 2010 ഈ വര്‍ഷത്തിലെ ആദ്യത്തെ വമ്പന്‍ പരാജയമായി മാറുകയാണ്. ആദ്യദിനത്തിലെ വമ്പന്‍ ഇനീഷ്യല്‍ പുള്ളിന് ശേഷം ബോക്‌സ് ഓഫീസ് കളക്ഷനില്‍ വന്‍ തകര്‍ച്ചയാണ് ഈ ഷാജി കൈലാസ് ചിത്രം നേരിടുന്നത്.
സംഖ്യാശാസ്ത്രപ്രകാരം നിര്‍മാതാവായ അരോമ മണി ദ്രോണജനുവരി 27ന് ബുധനാഴ്ച തിയറ്ററുകളിലെത്തിച്ചെങ്കിലും കലികാലത്തെ ദ്രോണയെ രക്ഷിയ്ക്കാന്‍ അതിനൊന്നും കഴിയില്ല എന്നാണ് സൂചനകള്‍. ആദ്യദിവസം തന്നെ ചിത്രത്തെക്കുറിച്ച് ഉയര്‍ന്ന പ്രതികൂല റിപ്പോര്‍ട്ടുകള്‍ വാരാന്ത്യങ്ങളില്‍ തിയറ്ററുകളിലെത്തുന്ന പ്രേക്ഷകരെയും സിനിമയില്‍ നിന്നകറ്റി. സമീപകാലത്ത് ഒരു മമ്മൂട്ടി സിനിമ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണ് ദ്രോണയുടെ പരാജയം.
എന്നാല്‍ അടുത്ത മമ്മൂട്ടി ചിത്രമായ പ്രമാണിയുടെ റിലീസ് രണ്ട് മാസത്തിന് ശേഷമെ ഉള്ളുവെന്നത് ദ്രോണയെ സഹായിച്ചേക്കുമെന്ന് സൂചനകളുണ്ട്. ലോ കോസ്റ്റ് ചിത്രമാണെങ്കിലും ഉയര്‍ന്ന സാറ്റലൈറ്റ് റേറ്റ് ലഭിച്ചത് നിര്‍മാതാവിന്റെ നഷ്ടം കുറച്ചേക്കുമെന്ന് വിലയിരുത്തലുകളുണ്ട്.


Click it and Unblock the Notifications











