»   » ജലബോംബ്: മമ്മൂട്ടിക്ക് മൗനം, ആരാധകര്‍ രംഗത്ത്

ജലബോംബ്: മമ്മൂട്ടിക്ക് മൗനം, ആരാധകര്‍ രംഗത്ത്

Posted By:
Subscribe to Filmibeat Malayalam
Mammootty Fans
മുല്ലപ്പെരിയാര്‍ പ്രക്ഷോഭത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ മമ്മൂട്ടിയുടെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ രംഗത്ത്. പുതിയ അണക്കെട്ടിനുള്ള മുറവിളി കേള്‍ക്കാത്ത ഭരണാധികാരികളുടെ മനംമാറ്റത്തിനായി കൂട്ട പ്രാര്‍ഥന നടത്തിയാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വാര്‍ത്തകളില്‍ ഇടംതേടുന്നത്.

പ്രശ്‌നത്തില്‍ കേരളത്തിന് അനുകൂല തീരുമാനമുണ്ടാകണമെന്നും തമിഴ്‌നാട് സര്‍ക്കാരിന് മനംമാറ്റമുണ്ടാകണമെന്നുമായിരുന്നു താരത്തിന്റെ ആരാധകരുടെ കൂട്ടപ്രാര്‍ഥനയില്‍ ഉയര്‍ന്നുകേട്ടത്. തിരുവനന്തപുരത്തെ തളിയില്‍ ക്ഷേത്രത്തില്‍ ആരാധകര്‍ ശയനപ്രദിക്ഷണം നടത്തുകയും ചെയ്തു. താനൂരിലെ മുസ്ലീം പള്ളിയിലും മുല്ലപ്പെരിയാര്‍ ഭീഷണി ഏറ്റവുമധികം നേരിടുന്ന കോട്ടയത്തെ വിവിധ പള്ളികളിലും മമ്മൂട്ടിയുടെ ആരാധകര്‍ അടുത്തദിനങ്ങളില്‍ പ്രാര്‍ഥന നടത്തുന്നുണ്ട്.

അസോസിയേഷനിലെ പ്രധാന അംഗങ്ങളെല്ലാം പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആരാധകര്‍ രംഗത്തിറങ്ങിയിലെങ്കിലും ഇത് സംബന്ധിച്ച് മമ്മൂട്ടിയുടെ ഭാഗത്തു നിന്ന് ഒരുതരത്തിലുള്ള പ്രതികരണവും ഉണ്ടാകാത്തത് പലരെയും അദ്ഭുതപ്പെടുത്തുന്നുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam