»   » മമ്മൂട്ടി കര്‍ണനാവുന്നു; പഴശ്ശി ടീം വീണ്ടും

മമ്മൂട്ടി കര്‍ണനാവുന്നു; പഴശ്ശി ടീം വീണ്ടും

Posted By:
Subscribe to Filmibeat Malayalam
After Pazhassi, its Karnan
കര്‍ണന്‍... മഹാഭാരതത്തിലെ ലക്ഷണയുക്തനായ ദുരന്തനായകന്റെ ജീവിതത്തിന് ചലച്ചിത്ര ഭാഷ്യമൊരുങ്ങുന്നു. ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ എന്നിങ്ങനെ വമ്പന്‍ ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ഹരിഹന്‍ തന്നെയാണ് കര്‍ണന് വെള്ളിത്തിരയില്‍ പുനര്‍ജന്മമേകുന്നത്.

കുരുക്ഷേത്ര ഭൂമിയില്‍ സൂര്യ തേജ്ജസ്സായി തിളങ്ങി നിന്ന കര്‍ണനെ വെള്ളിത്തിരയിലേക്ക് ആവാഹിയ്ക്കാന്‍ തന്റെ പ്രിയ താരമായ മമ്മൂട്ടിയെ തന്നെയാണ് ഹരിഹരന്‍ കണ്ടുവെച്ചിരിയ്ക്കുന്നത്. പഴശ്ശിരാജയുടെ പടത്തലവനായി പ്രേക്ഷകമനസ്സുകള്‍ കീഴടക്കിയ കോളിവുഡ് താരം ശരത് കുമാറും ചിത്രത്തിലുണ്ടാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കോടികള്‍ വാരിയെറിഞ്ഞ് പഴശ്ശിരാജ നിര്‍മ്മിച്ച ഗോകുലം ഫിലിംസ് തന്നെയാണ് കര്‍ണന്‍ എന്ന് തന്നെ പേരിട്ടിരിയ്ക്കുന്ന ചിത്രം നിര്‍മ്മിയ്ക്കുന്നത്.

വമ്പന്‍ ബജറ്റില്‍ മുന്‍ സിനിമയേക്കാള്‍ വിശാലമായ ക്യാന്‍വാസില്‍ കര്‍ണന്‍ നിര്‍മ്മിയ്ക്കാനാണ് ഗോകുലം ഫിലിംസ് പ്ലാന്‍ ചെയ്തിരിയ്ക്കുന്നതെന്ന് സൂചനകളുണ്ട്. തിരക്കഥാകൃത്ത്, സാങ്കേതിക പ്രവര്‍ത്തകര്‍, മറ്റു അഭിനേതാക്കള്‍ തുടങ്ങിയ കാര്യങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ല.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ പഴശ്ശിരാജ ബോക്‌സ് ഓഫീസ് വിജയത്തില്‍ പുതു ചരിത്രമെഴുതിയാണ് തിയറ്ററുകള്‍ വിട്ടത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X