»   » കോബ്ര ഒക്ടോബറില്‍ പത്തിവിരിയ്ക്കും

കോബ്ര ഒക്ടോബറില്‍ പത്തിവിരിയ്ക്കും

Posted By:
Subscribe to Filmibeat Malayalam
Mammootty-Lal
വിജയവഴിയില്‍ തിരിച്ചെത്താന്‍ കോമഡിയെ കൂട്ടുപിടിയ്ക്കുന്ന മമ്മൂട്ടി ഷാഫിയുടെ വെനീസിലെ വ്യാപാരി തീര്‍ത്തതിന് ശേഷം നേരെ പോകുന്നത് കോബ്രയുടെ ലൊക്കേഷനിലേക്ക്. ലാല്‍ സംവിധാനവും ചെയ്യുന്ന കോബ്രയുടെ ഷൂട്ടിങ് ഒക്ടോബര്‍ പകുതിയോടെയാണ് തുടങ്ങുന്നത്.

മമ്മൂട്ടിയാണ് നായകനെങ്കിലും അടിമുടി ലാല്‍ മയമാണ് കോബ്ര. സംവിധാനത്തില്‍ മാത്രമല്ല, തിരക്കഥയും നിര്‍മാണവും ലാല്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന തകര്‍പ്പന്‍ വേഷത്തിലുമെത്തുന്നതോടെ കോബ്രയിലൂടെ കാണാനാവുന്നത് ലാലെന്ന സകലകലാവല്ലഭനെയാണ്.

ലാലിന്റെ കഴിവുകളില്‍ പൂര്‍ണവിശ്വാസമുള്ള മെഗാസ്റ്റാര്‍ തുടര്‍ച്ചയായി 45 ദിവസത്തെ കാള്‍ഷീറ്റാണ് അനുവദിച്ചിരിയ്ക്കുന്നത്. ഇരുവര്‍ക്കുമൊപ്പം ഒട്ടേറെ ഹാസ്യതാരങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ നാല് നായികമാര്‍ ആരൊക്കെയാണെന്ന കാര്യം വരുംദിവസങ്ങളില്‍ പുറത്തുവരും.

ആലപ്പുഴയില്‍ വെനീസിന്റെ വ്യാപാരിയുടെ ഷൂട്ടിങ് സെറ്റിലാണ് മമ്മൂട്ടി. ഷാജി-രഞ്ജി പണിക്കര്‍ ടീമിന്റെ കിങ് ആന്റ് കമ്മീഷണറുടെ ബാക്കിയുള്ള ഭാഗങ്ങളും ഇതിനിടെ മമ്മൂട്ടി തീര്‍ക്കും. ശേഷം കോബ്ര പത്തിവിടര്‍ത്തും

English summary
Mammootty will kick start the shoot of his new movie 'Kobra' with director lal from the mid of October. The movie which is also produced by Lal also feature him in a prominent role with megastar. Mammootty will be going for a continuous shooting schedule of 45 days for this movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam