മണി ആദ്യം പറഞ്ഞു; ഉറുമി ഉഗ്രന്‍

ഉറുമി ഉഗ്രനാണെന്ന് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുമ്പോള്‍ ഇക്കാര്യം ആദ്യം പറഞ്ഞത് ആരെന്നറിയാമോ? വേറാരുമല്ല, സന്തോഷ് ശിവന്‍ ഗുരുതുല്യനായി കാണുന്ന സാക്ഷാല്‍ മണിരത്‌നമാണ് ഉറുമി ചരിത്രം സൃഷ്ടിയ്ക്കുമെന്ന് ദീര്‍ഘദര്‍ശനം ചെയ്തത്.
തിയറ്റര്‍ റിലീസിന് മുമ്പ് മാര്‍ച്ച് 30ന് ചെന്നൈയിലെ റിയല്‍ ഇമേജില്‍ മണിരത്‌നത്തിന് വേണ്ടി ഉറുമിയുടെ ഒരു സ്‌പെഷ്യല്‍ ഷോ നടത്തിയിരുന്നു. ബുധനാഴ്ച ഉച്ച കഴിഞ്ഞ ഇന്ത്യ പാക് മത്സരം ഉള്ളതിനാല്‍ അതിരാവിലെ തന്നെയായിരുന്നു ഉറുമിയുടെ പ്രദര്‍ശനം അറേഞ്ച് ചെയ്തത്. സിനിമ കഴിഞ്ഞയുടന്‍ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് കേരളത്തിലുള്ള സന്തോഷ് ശിവനെ ഫോണില്‍ വിളിച്ച് അഭിനന്ദിയ്ക്കാനും മണിരത്‌നം തയ്യാറായി. അതിന് ശേഷം ഉറുമിയെ അഭിനന്ദിച്ചുകൊണ്ടുള്ള എസ്എംഎസും മണിയുടെ ഫോണില്‍ നിന്ന് സന്തോഷ് ശിവന് ലഭിച്ചു.
ഉറുമി പോലൊരു പിരീയഡ് ചിത്രത്തിന്റെ അണിയറയിലാണ് മണിരത്‌നം. ഉറുമി അദ്ദേഹത്തിനും പ്രചോദനം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.


Click it and Unblock the Notifications











