മീര ജാസ്മിനെതിരെയുള്ള കേസ് 29ന്

'സ്വപ്‌നമാളിക' എന്ന സിനിമയിലഭിനയിക്കാന്‍ നാലുകൊല്ലം മുമ്പ് അഞ്ചുലക്ഷം രൂപ വീതം സിനിമാതാരങ്ങളായ മീരാ ജാസ്മിനും പൃഥ്വിരാജും അഡ്വാന്‍സ് കൈപ്പറ്റി അഭിനയിക്കാതെ വഞ്ചിച്ചുവെന്നാണ് കേസ്.
താരങ്ങള്‍ പണം തിരികെ നല്‍കിയില്ലെന്ന് കാണിച്ച് താരസംഘടന അമ്മയ്ക്ക് പരാതി നല്‍കിയിട്ടും വക്കീല്‍ നോട്ടീസ് അയച്ചിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
മീരാ ജാസ്മിനുവേണ്ടി ഹാജരായ അഡ്വ. പി.വി. ഹരി അവര്‍ക്കുവേണ്ടി അവധിയപേക്ഷ നല്‍കി. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പരാതി നല്‍കിയതെന്ന് കാണിച്ച് ഹൈകോടതിയെ സമീപിച്ചതായും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
പൃഥ്വിരാജുമായുള്ള കേസ് ഒത്തുതീര്‍പ്പായതായി കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ കരിമ്പില്‍ ഫിലിംസിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.


Click it and Unblock the Notifications