ജോഷി മോഹന്‍ലാല്‍ ടീം വീണ്ടും;കൂടെ സച്ചിയും സേതുവും

ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ തിരക്കഥ രചിയ്ക്കുന്നത് സച്ചി-സേതു ടീം ചേര്‍ന്നാണ്. നേരത്തെ പൃഥ്വിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത റോബിന്‍ഹുഡ് എന്ന ചിത്രത്തിനും തിരക്കഥ ചമച്ചത് ഇവരായിരുന്നു.
മകളുടെ അപകടമരണമേല്‍പ്പിച്ച ദുരന്തത്തില്‍ നിന്നും കരകയറുന്ന ജോഷി പുതിയ സിനിമയുടെ അണിയറ ജോലികള്‍ ആരംഭിച്ചുവെന്നാണ് സൂചന. ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് ശേഷം ലാലും ജോഷിയും വീണ്ടുമൊന്നിയ്ക്കുമ്പോള്‍ വന്‍താര നിരതന്നെ അണിനിരക്കുമെന്നാണ് അറിയുന്നത്.
യുവതാരനിരയെ അണിനിരത്തിയ സെവന്‍സിന് ശേഷം ജോഷി വീണ്ടും സൂപ്പര്‍സ്റ്റാറുകളുമായി ഒത്തുചേരുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിയ്ക്കുന്നത് മറ്റൊരു വമ്പന്‍ ഹിറ്റാണ്.


Click it and Unblock the Notifications











