»   » ആന്റണി പെരുമ്പാവൂര്‍ ക്രൂശിക്കപ്പെടുന്നു?

ആന്റണി പെരുമ്പാവൂര്‍ ക്രൂശിക്കപ്പെടുന്നു?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/01-mohanlal-antony-perumbavoor-controversy-2-aid0166.html">Next »</a></li></ul>
Mohanlal
മോഹന്‍ലാലിനോട് കഥ പറയാന്‍ പോയ നവാഗത സംവിധായകന്‍ ആന്റണി പെരുമ്പാവൂരിനോട് കഥ പറയാന്‍ തുടങ്ങുന്നു.ആന്റണി പെരുമ്പാവൂര്‍ നവാഗതനോട് പറയുന്നു കഥ കേള്‍ക്കേണ്ട കാര്യമില്ല, 50 ലക്ഷം അഡ്വാന്‍സ് തരിക, ഡേറ്റ് 3 വര്‍ഷം കഴിഞ്ഞ് തരും. ബാക്കി തുക അറിയിക്കാം.

ഇങ്ങനെ ഒരു സംഭവം കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വെച്ച് ഉവ്വോ എന്ന് ചോദിക്കും. ഇത് സത്യമാണെന്ന് കഥ പറയാന്‍ പോയയാള്‍ പറയുന്നു. ലാല്‍ സാറിനോട് കഥ പറയാന്‍ നിത്യവും നിരവധി പേര്‍ വിളിക്കാറുണ്ട്, വരാറുണ്ട്, ഈ കഥകള്‍ അത്രയും കേള്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കുമോ?

അതുകൊണ്ട് തന്നെ പലരുടേയും കഥകള്‍ ഞാന്‍ കേള്‍ക്കാറുണ്ട്. താല്‍പര്യം തോന്നുന്നവ പ്രമോട്ട് ചെയ്യാറും ഉണ്ട്. എന്നാല്‍ കേള്‍ക്കുന്ന കഥകളില്‍ മുക്കാല്‍ പങ്കും ലാല്‍ സാറിന്റെ ഹിറ്റ് സിനിമകളുടെ മറ്റോരു വേര്‍ഷന്‍ ആകും. ഇതൊക്കെ ചെയ്യാന്‍ പറ്റുമോ- ആന്റണി ചോദിക്കുന്നതിങ്ങനെയാണ്.

കഥ നിരസിക്കുമ്പോള്‍ അവര്‍ പലതും പറഞ്ഞ് പരത്തുന്നു. സൂപ്പര്‍ ഡയറക്ടര്‍മാരും ലാല്‍ സാറിനോട് കഥ പറയാന്‍ വരാറുണ്ട്. കഥ പറയാന്‍ പലരുമെത്തും, അഭിനയിക്കാന്‍ ഒരാളും. അതില്‍ സെലെക്ട് ചെയ്യുന്ന ചിത്രങ്ങളില്‍ ലാല്‍സാര്‍ അഭിനയിക്കുന്നു. അപ്പോള്‍ ഡേറ്റ് കിട്ടാത്ത സംവിധായകര്‍ കുറ്റം പറയുന്നു. ഒടുവില്‍ ഇതിലെല്ലാം പ്രതി ആന്റണി പെരുമ്പാവൂരായി തീരുന്നു- ഇതാണ് സംഭവിക്കുന്നതെന്നാണ് ആന്റണി പറയുന്നത്.

ആശീര്‍വാദ് സിനിമാസിന് ചില അജണ്ടകള്‍ ഉണ്ട്. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ ലാല്‍ കഥാപാത്രങ്ങള്‍ എത്തുന്ന ചിത്രങ്ങളാണ് ആശീര്‍വാദ് പ്രമോട്ട് ചെയ്യാറുള്ളത്. അപ്പോള്‍ ഉയരുന്ന ചോദ്യം കാണ്ഡഹാര്‍, ഇവിടം സ്വര്‍ഗ്ഗമാണ്, ഇവയൊക്കെ പരാജയപ്പെട്ടതെങ്ങനെ എന്നതാണ്.

അടുത്തപേജില്‍
ആരാണ് വില്ലന്‍ ലാലോ ആന്റണിയോ?

<ul id="pagination-digg"><li class="next"><a href="/news/01-mohanlal-antony-perumbavoor-controversy-2-aid0166.html">Next »</a></li></ul>
English summary
Who is real villain in Lal-Antony-Producer story. Producers are irked with lal's dealing, At the same time they are blaming his manager Antony Perumbavoor. But Antony is saying that he is acting as per Ashirvad Cinema's policies,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam