twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആരാണ് വില്ലന്‍ ലാലോ ആന്റണിയോ?

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/news/01-mohanlal-antony-perumbavoor-controversy-1-aid0166.html">« Previous</a>

    Mohanlal
    ജനങ്ങളുടെ ആഗ്രഹവും സംവിധായകന്‍ ചിന്തിച്ചതും വ്യത്യസ്തമായിപോയി എന്നാണ് കാണ്ഡഹാറിന്റെ കാര്യത്തില്‍ തോന്നിയത്. മലയാളത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കാന്‍ സാധ്യതയുള്ള അമിതാഭ് ബച്ചനെ പോലെയുള്ള വലിയൊരു സാന്നിദ്ധ്യം ഉണ്ടായിട്ട് കൂടി കാണ്ഡഹാര്‍ വേണ്ട രീതിയില്‍ വിജയം കണ്ടില്ലെന്ന്
    വന്നാല്‍ അതില്‍ എന്തോ പന്തികേട് ഉണ്ടെന്ന് വ്യക്തമല്ലേ,

    ഇവിടം സ്വര്‍ഗ്ഗമാണ് കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടെങ്കിലും ആസ്വാദകരില്‍ നല്ലൊരു വിഭാഗത്തെ പ്രീതിപ്പെടുത്തുവാന്‍ പ്രമേയം കൊണ്ട് നല്ലതായിട്ട് കൂടി ആ ചിത്രത്തിന് സാധിച്ചില്ല. എല്ലാ കണക്കുകൂട്ടലുകളും എല്ലായിപ്പോഴും വിജയം കാണണമെന്നില്ല.

    ചില മുന്‍ കരുതലുകളും നിലപാടുകളും നിലനിര്‍ത്തിക്കൊണ്ട് തന്നെ ആശീര്‍വാദ് സിനിമാസ് ചിത്രങ്ങള്‍ ചെയ്യുന്നു. പരിചയസമ്പന്നരായ സംവിധായകര്‍ തന്നെയാണ് സിനിമ ചെയ്യുന്നത് എന്നത് കൊണ്ട് ഭീമമായ നഷ്ടങ്ങളില്ല . 2010 ലാല്‍ സിനിമകളുടെ ഗ്രാഫില്‍ മോശമായ പ്രതിഫലനം നല്‍കിയതിനാലാണ് 2011 കുറച്ചുകൂടി ശ്രദ്ധേയോടെ കൈകാര്യം ചെയ്യുന്നതെന്നും ആന്റണി പറയുന്നു.

    കലാപരമായി മേല്‍കൈ നില്‍ക്കുന്ന സിനിമകള്‍ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഇപ്പോള്‍ കാണുന്നേ ഇല്ല എന്ന വാദത്തിനടിസ്ഥാനമില്ല. ശിക്കാറും ഭ്രമരവും പ്രണയവും വെറും കച്ചവട സിനിമകള്‍ ആണോ? രഞ്ജിത്തിനെ പോലുള്ള സംവിധായകര്‍ക്ക് ലാലിന് ചുറ്റും ഉള്ള ആള്‍ക്കൂട്ടത്തെ സ്വാധീനിക്കാതെ കഥ പറയാന്‍ കഴിയാത്ത സ്ഥിതിവിശേഷം എന്നത് വലിയ തമാശയായി തോന്നുന്നു.

    മലയാളസിനിമാ നിര്‍മാതാക്കളുടെ പുതിയ അഭിപ്രായപ്രകടനങ്ങള്‍ക്ക് മുന്നില്‍ ആശീര്‍വാദ് സിനിമാസിന്റെ സ്വകാര്യസ്വത്താവുകയാണോ ലാല്‍ ? യഥാര്‍ത്ഥ ത്തില്‍ ഇവിടെ ആരാണ് വില്ലന്‍ .മോഹന്‍ ലാലിന്റെ പുതിയ കാഴ്ചപ്പാടുകളോ? ആന്റണിപെരുമ്പാവൂരിന്റെ കടും വെട്ടോ? ഡേറ്റ് കിട്ടാത്ത സംവിധായകരുടെ /നിര്‍മ്മാതാക്കളുടെ കുശുമ്പോ? എന്തായാലും ഈ ചോദ്യങ്ങള്‍ക്കൊന്നും തല്‍ക്കാലം ഉത്തരമില്ല.

    ആദ്യപേജില്‍
    ആന്റണി പെരുന്പാവൂര്‍ ക്രൂശിക്കപ്പെടുന്നു?

    <ul id="pagination-digg"><li class="previous"><a href="/news/01-mohanlal-antony-perumbavoor-controversy-1-aid0166.html">« Previous</a>

    English summary
    Who is real villain in Lal-Antony-Producer story. Producers are irked with lal's dealing, At the same time they are blaming his manager Antony Perumbavoor. But Antony is saying that he is acting as per Ashirvad Cinema's policies,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X