»   » കാസനോവ വീണ്ടും പ്രതിസന്ധിയില്‍?

കാസനോവ വീണ്ടും പ്രതിസന്ധിയില്‍?

Posted By:
Subscribe to Filmibeat Malayalam
Mohanlal
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാസനോവ പ്രൊജക്ട് വീണ്ടും പ്രതിസന്ധിയില്‍. കൂറ്റന്‍ ബജറ്റില്‍ മോഹന്‍ലാലിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യാനിരുന്ന ചിത്രം ഇനി അടുത്തൊന്നും നടക്കില്ലെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം.

സെപ്റ്റംബര്‍ ആദ്യ വാരം ബാങ്കോക്കില്‍ കാസനോവയുടെ ചിത്രീകരണം തുടങ്ങുമെന്ന് റോഷന്‍ ആന്‍ഡ്രൂസ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനം നടപ്പില്‍ വരാന്‍ ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ യാതൊരു സാധ്യതയുമില്ല.

കാസനോവയുടെ നിര്‍മാതാക്കളായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോണ്‍ഫിഡന്‍സ് കുറവ് തന്നെയാണ് ഈ പ്രൊജക്ടിനെ വീണ്ടും ഫ്രീസറിലേക്ക് തള്ളിയിരിക്കുന്നതെന്ന് സൂചനകളുണ്ട്. വമ്പന്‍ കോലാഹലങ്ങളോടെ ഷൂട്ടിങ് തീയതികള്‍ പ്രഖ്യാപിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് കാസനോവ മാറ്റിവെക്കപ്പെടുന്നത്.

ചിത്രത്തില്‍ നായികമാരിലൊരാളായി തീരുമാനിച്ചിരുന്ന ശ്രീയ സരണ്‍ പ്രൊജക്ടില്‍ നിന്ന് പിന്‍വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. കാസനോവ തുടങ്ങുന്നത് നീട്ടിവെച്ചുവെന്നും അതിനാല്‍ താന്‍ പുതിയ തമിഴ്-തെലുങ്ക് പ്രൊജക്ടുകള്‍ കമ്മിറ്റ് ചെയ്തുവെന്നും ശ്രീയ പറയുന്നു.

പ്രൊജക്ടിനെ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും സംവിധായകന്റെയോ നിര്‍മാതാക്കളുടെയോ ഭാഗത്തു നിന്നും വന്നിട്ടില്ല. എന്നാല്‍ കാസനോവ തത്കാലത്തേക്കെങ്കിലും നടക്കില്ലെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam