»   » പോക്കിരി രാജ നിര്‍മാതാക്കള്‍ കോടതിയില്‍

പോക്കിരി രാജ നിര്‍മാതാക്കള്‍ കോടതിയില്‍

Posted By:
Subscribe to Filmibeat Malayalam
Pokkiri Raja
പോക്കിരി രാജയുടെ നിര്‍മാതാക്കളായ മുളകുപാടം ഫിലിസ് ജെമിനി ലാബിനെതിരെ കോടതിയെ സമീപിച്ചു. ചിത്രത്തിന്റെ പ്രിന്റുകള്‍ ജെമിനി ലാബ് മനപൂര്‍വം തടഞ്ഞുവെയ്ക്കുകയാണെന്ന് ആരോപിച്ച് ടോമിച്ചന്‍ മുളകുപാടമാണ് കേസ് ഫയല്‍ ചെയ്തത്. ഇതുമൂലം ചിത്രം ഏപ്രില്‍ 30ന് റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പരാതിയിലുണ്ട്.

കേരളത്തില്‍ നിന്നുള്ള വിതരണക്കാരുടെ സമ്മര്‍ദ്ദം മൂലമാണ് ജെമിനി ലാബ് ചിത്രത്തിന്റെ പ്രിന്റുകള്‍ വൈകിപ്പിച്ചതെന്ന് ടോമിച്ചന്‍ ആരോപിച്ചിട്ടുണ്ട്. തിയറ്ററുടമകളുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പുതിയ ചിത്രങ്ങളുടെ റിലീസ് വിതരണക്കാരുടെ സംഘടന വിലക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പോക്കിരി രാജയുടെ പ്രിന്റുകള്‍ തടഞ്ഞുവെയ്ക്കാന്‍ സംഘടന നിര്‍ദ്ദേശം നല്‍കിയതെന്നറിയുന്നു.

പോക്കിരി രാജയുടെ റിലീസ് വൈകിയത് മൂലം വന്‍ നഷ്ടം നേരിട്ടുവെന്ന് നിര്‍മാതാക്കളായ മുളകുപാടം ഫിലിംസ് പറയുന്നു. മമ്മൂട്ടി-പൃഥ്വിരാജ് ടീം ഒന്നിയ്ക്കുന്ന പോക്കിരി രാജ ഈ സമ്മര്‍ സീസണിലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്നാണ്. കഴിഞ്ഞ ദിവസം സെന്‍സര്‍ ചെയ്ത ചിത്രം മെയ് ആറിന് തിയറ്ററുകളിലെത്തിയ്ക്കാനാണ് ഇപ്പോള്‍ ശ്രമങ്ങള്‍ നടക്കുന്നത്.

അതിനിടെ സിനിമാ സമരത്തിനറുതി വരുത്താന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് ഞായറാഴ്ച നടത്തുന്ന ചര്‍ച്ചകള്‍ ശുഭപ്രതീക്ഷകള്‍ നല്‍കിയിട്ടുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam