»   » അറബിയുടെ വരവും വൈകും?

അറബിയുടെ വരവും വൈകും?

Posted By:
Subscribe to Filmibeat Malayalam
Arabiyum Ottakavum
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും പ്രിയനും ഒന്നിയ്ക്കുന്ന അറബിയും ഒട്ടകോം പി മാധവന്‍ നായരുടെയും റിലീസ് അനിശ്ചിതത്വത്തില്‍.

കഴിഞ്ഞയാഴ്ച ഫസ്റ്റ് കോപ്പിയായ ചിത്രത്തിന്റെ സെന്‍സറിങ് നവംബര്‍ ഒന്നിനാണ് നടക്കുന്നത്. അതുംകഴിഞ്ഞ് നാലിന് ചിത്രം ചാര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒരു വിഭാഗം തിയറ്ററുടമകള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്ന സമരം പ്രേക്ഷക പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ്.

സംസ്ഥാനത്തെ ഫസ്റ്റ് ക്ലാസ് തിയറ്ററുടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനാണ് പുതിയ മലയാളം സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന തീരുമാനവുമായി രംഗത്തുള്ളത്. ഇവരെ മാറ്റിനിര്‍ത്തിക്കൊണ്ട് സിനിമ റിലീസ് ചെയ്യുകയെന്നത് ബുദ്ധിപൂര്‍വമല്ലാത്തതിനാല്‍ അറബിയും ഒട്ടകവും വിതരണത്തിനെടുത്ത സെവന്‍ ആര്‍ട്‌സ് വിജയകുമാറിന്റെ നീക്കം ഇക്കാര്യത്തില്‍ നിര്‍ണായകമായേക്കും.

തിയറ്ററുകളുടെ ക്ലാസിഫിക്കേഷനില്‍ പ്രതിഷേധിച്ചാണ് തിയറ്ററുടമകളുടെ സംഘടനകളില്‍ പ്രബലരായ കെഎഫ്ഇഎഫ് സമരം പ്രഖ്യാപിച്ചിരിയ്ക്കുന്നത്. മലയാളം സിനിമകളുടെ വൈഡ് റിലീസിനെയും ഇവര്‍ എതിര്‍ക്കുന്നുണ്ട്. അതേസമയം അന്യഭാഷ ചിത്രങ്ങളുടെ വൈഡ് റിലീസിനെ എതിര്‍ക്കാന്‍ ഇവര്‍ തയാറാകുന്നില്ലെന്ന വിരോധാഭാസവും ഇതിലുണ്ട്. നവംബര്‍ നാലിന് റിലീസ് പ്രഖ്യാപിച്ച മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരി നേരത്തെ തന്നെ ഒരാഴ്ചത്തേക്ക് റിലീസ് മാറ്റിവച്ചിരുന്നു.

പതിവ് പ്രിയന്‍ കോമഡി സിനിമകളുടെ മസാലക്കൂട്ടുമായെത്തുന്ന അറബിയും ഒട്ടകോം പ്രേക്ഷകരെ ആകര്‍ഷിയ്ക്കുമെന്നാണ് സിനിമാപണ്ഡിറ്റുകളുടെ വിലയിരുത്തല്‍. ഏറെക്കാലം പ്രിയന്റെ സഹായിയായി നില്‍ക്കുന്ന അഭിലാഷ് നായരാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ലാലിന്റെ നായികമാരായെത്തുന്നത് ലക്ഷ്മി റായിയും ഭാവനയുമാണ്.

English summary
However the powerful Kerala Film Exhibitors Federation (KFEF) is yet to sort out their issues with state minister Ganesh Kumar over his proposed abolition of service charge in theatres

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam