»   » ഇന്ത്യന്‍ റുപ്പി ഗെയിം ഷോയില്‍ അവതാരകനായി പൃഥ്വി

ഇന്ത്യന്‍ റുപ്പി ഗെയിം ഷോയില്‍ അവതാരകനായി പൃഥ്വി

Posted By:
Subscribe to Filmibeat Malayalam
Prithviraj
മോളിവുഡിലെ യങ്‌സ്റ്റാര്‍ പൃഥ്വിരാജ് ഗെയിംഷോയുമായി മിനി സ്‌ക്രീനില്‍. രഞ്ജിത്ത് ചിത്രമായ ഇന്ത്യന്‍ റുപ്പിയുടെ പ്രചരണപരിപാടിയുടെ ഭാഗമായി ഒരുക്കുന്ന ഇന്ത്യന്‍ റുപ്പി ഗെയിംഷോ അവതാരകനായാണ് പൃഥ്വി മിനി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്.

കല്യാണ്‍ സില്‍ക്ക്സ്സും ക്ലബ് എഫ്എമ്മും സഹകരിച്ചൊരുക്കുന്ന ഗെയിംഷോയില്‍ പൃഥ്വി മണിക്കൂറുകള്‍ കൊണ്ടാണ് ലക്ഷാധിപതിയെ കണ്ടെത്തിയത്.

ഇന്ത്യന്‍ റുപ്പിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു ഈ ഗെയിംഷോയില്‍ ചോദിച്ചത്. ഒന്നാംസ്ഥാനത്ത് എത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും പങ്കെടുത്തവര്‍ക്ക് അയ്യായിരം രൂപയുമായിരുന്നു സമ്മാനം. വാശിയേറിയ ഈ മത്സരം ഒക്ടോബര്‍ രണ്ടിന് രാവിലെ 10 മണി മുതല്‍ 12 വരെ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യും.

ഒറ്റരാത്രി കൊണ്ട് ലക്ഷപ്രഭുവാകാന്‍ കൊതിയ്ക്കുന്ന യുവത്വങ്ങളുടെ കഥപറയുന്ന ചിത്രം ഒക്ടോബര്‍ ആദ്യം തിയറ്ററുകളിലെത്തും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam