3.56ലക്ഷം മുടക്കി; ഇഷ്ടനമ്പര്‍ പൃഥ്വിയ്ക്ക്

കാക്കനാട് ആര്‍ടി ഓഫീസില്‍ നടന്ന ലേലത്തില്‍ പൃഥ്വിരാജിന് വേണ്ടി ബന്ധുവാണ് ഹാജരായത്, ഒപ്പം അമ്മ മല്ലിക സുകുമാരനും ഉണ്ടായിരുന്നു.
അനുരഞ്ജന ശ്രമങ്ങല്‍ പാളിയതിനത്തുടര്‍ന്നാണ് ലേലം നടന്നത്. പ്രമുഖ വിദേശമലയാളിയായിരുന്നു നമ്പറിന്റെ കാര്യത്തില്‍ പൃഥ്വിയുടെ പ്രധാന എതിരാളി. അദ്ദേഹത്തിന് വേണ്ടി ലേലത്തില്‍ പങ്കെടുത്തയാള്‍ 3.55 ലക്ഷം വരെ വളിച്ചു.
മാസങ്ങള്‍ക്കു മുന്‍പ് ഇഷ്ട നമ്പര്‍ കിട്ടാന്‍ മമ്മൂട്ടിയും മോഹന്‍ലാലും ലേലത്തില്‍ പങ്കെടുത്തു വാര്‍ത്ത സൃഷ്ടിച്ചതിനു പിന്നാലെയാണു മോഹിച്ച നമ്പറിനായി പൃഥ്വിരാജും അപേക്ഷ സമര്‍പ്പിച്ചത്. ഈ നമ്പറിനോട് താല്‍പര്യം തോന്നിയ 11 പേരാണു പൃഥ്വിരാജിനൊപ്പം അപേക്ഷ നല്‍കിയിരുന്നത്. നാലു പേര്‍ ലേലത്തിനെത്തിയില്ല.
മൂന്നു മാസം മുന്‍പ് ഇഷ്ട നമ്പറായ കെഎല്‍7ബിഎം 5555 ഭാര്യ സുചിത്രയുടെ പേരില്‍ മോഹന്‍ലാല്‍ സ്വന്തമാക്കിയത് 1.81 ലക്ഷം രൂപ മുടക്കിയാണ്.
അതിനു മുന്‍പ് കെഎല്‍7ബിഎം369, കെഎല്‍7ബിഎം 999 നമ്പറുകള്‍ക്കായി മമ്മൂട്ടി രംഗത്തെത്തിയിരുന്നു. 369 എന്ന നമ്പര്‍ സ്വന്തമാക്കാന്‍ മമ്മൂട്ടി 1.29 ലക്ഷം രൂപ വരെ ലേലം വിളിച്ചെങ്കിലും ഫലം കണ്ടില്ല. 999ാം നമ്പര്‍ ലേലത്തില്‍ നിന്നു മമ്മൂട്ടി പിന്‍മാറുകയും ചെയ്തു.


Click it and Unblock the Notifications











