»   » രാസലീലയ്ക്കും റീമേക്ക്

രാസലീലയ്ക്കും റീമേക്ക്

Posted By:
Subscribe to Filmibeat Malayalam
Rasaleela
പഴയകാലഹിറ്റുചിത്രങ്ങളില്‍ മറ്റൊന്നുകൂടി പുതിയ രൂപത്തില്‍ വരുന്നു. കമലഹാസനും ജയസുധയും ഒന്നിച്ചഭിനയിച്ച രാസലീലയാണ് പുതിയരൂപഭാവങ്ങളില്‍ വീണ്ടുമെത്തുന്നത്.

പുതിയകാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയാണ് രാസലീല വീണ്ടും അവതരിപ്പിക്കുന്നത്. മജീദ് മാറഞ്ചേരിയാണ് പുതിയ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ബി ആന്റ് എം എന്റര്‍ടെയ്്ന്‍മെന്റിന്റെ ബാനറില്‍ ബെന്നി പീറ്റേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

കമല്‍ഹാസനും ജയസുധയും അഭിനയിച്ച രാസലീല സംവിധാനം ചെയ്തത് എന്‍.ശങ്കരന്‍ നായരായിരുന്നു. എരിവും പുളിയും ഉള്ള ചിത്രങ്ങളുടെ വക്താവായിരുന്ന ശങ്കരന്‍ നായര്‍ 1975ല്‍ തമിഴിലെ ഉണര്‍ച്ചികള്‍ എന്ന ചിത്രത്തെ ആധാരമാക്കിയാണ് രാസലീല മലയാളത്തില്‍ ഒരുക്കിയത്.

കമലഹാസന്‍ തന്നെയായിരുന്നു തമിഴിലും നായകന്‍. ലൈംഗികത അതിരുവിട്ട് പോയതില്‍ ഏറെ വിവാദം സൃഷ്ടിച്ച ഉണര്‍ച്ചികള്‍ സെന്‍സര്‍പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. എന്തായാലും പടം നൂറു ദിവസം ഓടി വിജയം കണ്ടുവെന്നത് വേറെക്കാര്യം.

പുതിയ രാസലീലയില്‍ ആരായിരിക്കും നായകനും നായികയുമെന്നകാര്യം തീരുമാനമായിട്ടില്ല. നീലത്താമരയും രതിനിര്‍വേദവും ഉയര്‍ത്തിവിട്ട റീമേക്ക് തരംഗം ചൂടന്‍ ചിത്രങ്ങളുടെ പുനഃസൃഷ്ടികള്‍ക്ക് വഴി തെളിയിച്ചിരിക്കയാണ്.

ആന്റണി ഈസ്‌റ്മാന്‍ സില്‍ക് സ്മിതയെ പരിചയപ്പെടുത്തിയ ഇണയെത്തേടി എന്ന ചിത്രം ലൂയിസ്‌കള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ നവാഗതനായ ഭരതരാജ് വീണ്ടുമൊരുക്കുന്നുണ്ട്. . ഈ ട്രെന്റ് നിലനിന്നാല്‍ പഴയകാല സില്‍ക്ക്, അനുരാധ, ഷക്കീല,ചി ത്രങ്ങളൊക്കെയും പുതിയ രൂപത്തില്‍ തിയേറ്ററുകളിലെത്താന്‍ അധികകാലം കാത്തിരിക്കേണ്ടിവരില്ല.

English summary
Director Majeed Maranjery to direct the new version of Kamal Hassan-Jayasudha film Rasaleela

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam