»   » കിങിനും കമ്മീഷണര്‍ക്കും എന്തിന് റീമ സെന്‍?

കിങിനും കമ്മീഷണര്‍ക്കും എന്തിന് റീമ സെന്‍?

Posted By:
Subscribe to Filmibeat Malayalam
King And Commissioner
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കിങ് ആന്റ് കമ്മീഷണറില്‍ റീമാ സെന്‍ നായികയാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ പലരും മൂക്കത്ത് വിരല്‍വെച്ചിരുന്നു. തീപ്പൊരി ഡയലോഗുകള്‍ കൊണ്ട് എതിരാളികളെ എയ്തിടുന്ന കളക്ടര്‍ ജോസഫ് അലക്‌സിനും കമ്മീഷണര്‍ ഭരത് ചന്ദ്രനും എന്തിനൊരു ഗ്ലാമര്‍ നായികയെന്നായിരുന്നു അവരുടെ സംശയം.

പാട്ടിനും ഗ്ലാമറിനും യാതൊരു സ്‌കോപ്പുമില്ലാത്ത ചിത്രത്തില്‍ തിരക്കഥാകൃത്ത് രഞജി പണിക്കര്‍ എന്തിനായിരിക്കും റീമയെ ഉള്‍ക്കൊള്ളിച്ചതെന്ന് ആരാധകര്‍ തല പുകഞ്ഞാലോചിച്ചിട്ടുണ്ടാവും. എന്തായാലും അങ്ങനെയൊരു സംശയം ഇനി വേണ്ട!

ദില്ലിയിലെ കിങ് ആന്റ് കമ്മീഷണറിന്റെ സെറ്റില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത ചിത്രത്തില്‍ റീമ സെന്‍ ഇല്ലെന്നാണ്. പകരം ധീരയായ പൊലീസ് ഓഫീസറുടെ വേഷത്തില്‍ കന്നഡത്തില്‍ നിന്നുള്ള നടി സഞ്ജനയാണ് ചിത്രത്തിലുള്ളത്.

ഇതാദ്യമായല്ല സഞ്ജന ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. ഷൂട്ടിങ് അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ കാസനോവയില്‍ തകര്‍പ്പന്‍ ഗ്ലാമര്‍ റോളിലാണ് സഞ്ജന അഭിനയിക്കുന്നത്. ആദ്യ രണ്ട് സിനിമകളിലൂടെ മലയാളത്തിലെ മൂന്ന് മെഗാതാരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യമാണ് സ്ഞ്ജനയ്ക്ക് ഇങ്ങനെ ലഭിച്ചിരിയ്ക്കുന്നത്.

English summary
Kannada actress Sanjanaa to do the role of a fearless lady cop in King And Commissioner,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam