»   » സന്തോഷ് പണ്ഡിറ്റിന് ഇംഗ്ലീഷുമറിയാം!

സന്തോഷ് പണ്ഡിറ്റിന് ഇംഗ്ലീഷുമറിയാം!

Posted By:
Subscribe to Filmibeat Malayalam
Santosh Pandit
സ്വയം സൂപ്പര്‍താരപരിവേഷം നല്‍കി മലയാളിയുടെ ആസ്വാദനശേഷിയെയും സഹനശക്തിയെയും ചോദ്യം ചെയ്തുകൊണ്ട് വെള്ളിത്തിരയിലേയ്ക്ക് ഒറ്റയാള്‍ പട്ടാളമായി ഇടിച്ചുകയറിയ സന്തോഷ് പണ്ഡിറ്റിന്റെ വിശേഷങ്ങള്‍ തീരുന്നില്ല.

'ജനപ്രീതി' കൊണ്ട് ആദ്യ ചിത്രത്തിന് കൂടുതല്‍ തിയേറ്ററുകള്‍ സംഘടിപ്പിച്ചെടുത്ത സന്തോഷ് അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ്. ആദ്യ ചിത്രം പോലെതന്നെ ഡയലോഗ്, സംഗീതം എന്നിവയുടെ ഒരു ഉത്സവം തന്നെയായിരുക്കമത്രേ രണ്ടാമത്തെ ചിത്രവും 'ജിത്തുഭായി എന്ന ചോക്ലേറ്റ് ഭായി'യെന്നാണ് രണ്ടാമത്തെ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ആദ്യചിത്രത്തില്‍ ക്യാമറയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തനിച്ച് കൈകാര്യം ചെയ്ത് വലിയൊരു പരീക്ഷണം നടത്തിയ സന്തോഷ് രണ്ടാം ചിത്രത്തില്‍ ഗാനങ്ങളുടെ കാര്യത്തില്‍ പരീക്ഷണത്തിനൊരുങ്ങുകയാണ്. കാര്യമെന്തെന്നുവച്ചാല്‍, ജിത്തുഭായിയില്‍ മാതൃഭാഷയിലുള്ള ഗാനങ്ങള്‍ മാത്രമല്ല ഒരു 'ഇംഗ്ലീഷ്' ഗാനവുമുണ്ട്.

ചലച്ചിത്രപ്രവര്‍ത്തനത്തിലും അഭിനയത്തിലും മാത്രമല്ല മലയാളികള്‍ക്ക് എപ്പോഴും 'പേരുദോഷ'മുണ്ടാക്കുന്ന ഇംഗ്ലീഷ് ഭാഷയിലും താന്‍ ആഗ്രഗണ്യനാണെന്ന് പരസ്യവാചകത്തോടെയായിരിക്കും ചിലപ്പോള്‍ സന്തോഷ് ഈ ഇംഗ്ലീഷ് ഗാനം പ്രമോട്ട് ചെയ്യാന്‍ ആലോചിക്കുന്നത്.

നെഗറ്റീവ് പബ്‌ളിസിറ്റികൊണ്ടാണ് സ്വയം വിശേഷിപ്പിക്കുന്ന പോലെ സന്തോഷ് ഇന്റര്‍നെറ്റിലും ചര്‍ച്ചകളിലും സൂപ്പര്‍താരമായി മാറിയത്. ഈ ജനപ്രീതിയുള്ളതുകൊണ്ടുതന്നെ സന്തോഷിന്റെ ഇംഗ്ലീഷ് ഗാനവും രണ്ടാമത്തെ ചിത്രവും സഹിക്കാന്‍ ആളെക്കിട്ടുമെന്നതില്‍ സംശയം വേണ്ട.

ഈ വിദ്വാന്‍ ഇതെന്തെല്ലാമാണ് കാണിച്ചുകൂട്ടുന്നത് എന്നറിയാനുള്ള ആളുകളുടെ ആകാംഷയെത്തന്നെയാണ് സന്തോഷ് പണ്ഡിറ്റ് ചൂഷണം ചെയ്യുന്നത്. യൂട്യൂബിലൂടെ കൃഷ്ണനും രാധയും എന്ന ചിത്രത്തിന്റെ ട്രെയിലറും സന്തോഷിന്റെ അഭിമുഖങ്ങളും ആയിരക്കണക്കിനു പ്രേക്ഷകരാണ് കണ്ടത്.

English summary
The self clamed Malayalam Super Star Santosh Pandit's second gift is a English song for Keralites. He wrote a english song for his second movie Jithu Bhai enna Chocolate Bhai,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam