»   » ഗോവയില്‍ സ്‌നേഹയുടെ ബിക്കിനി നമ്പര്‍!

ഗോവയില്‍ സ്‌നേഹയുടെ ബിക്കിനി നമ്പര്‍!

Posted By:
Subscribe to Filmibeat Malayalam
Sneha
ഇമേജുകള്‍ തകര്‍ത്തെറിയാനുള്ള ശ്രമത്തിലാണ് തെന്നിന്ത്യന്‍ താരം സ്‌നേഹ. തനിയ്ക്ക് മേല്‍ പതിഞ്ഞു പോയ അയല്‍പക്കത്തെ പെണ്ണെന്ന പരിവേഷം തൂത്തെറിയാന്‍ സ്‌നേഹ കൂട്ടുപിടിയ്ക്കുന്നത് ഗ്ലാമര്‍ റോളുകളിലെ ലാസ്റ്റ് നമ്പറായ ബിക്കിനിയെയാണ്.

രജനിയുടെ മകള്‍ സൗന്ദര്യ രജനീകാന്ത് നിര്‍മ്മിയ്ക്കുന്ന ഗോവയിലാണ് സ്‌നേഹ ആദ്യമായി ബിക്കനിയണിയുന്നത്. വെങ്കിട്ടപ്രഭു ഒരുക്കുന്ന ചിത്രത്തില്‍ നനഞ്ഞൊട്ടിയ ബിക്കിനിയുമണിഞ്ഞെത്തുന്ന സ്‌നേഹ കാണികളുടെ ചങ്കിടിപ്പ് കൂട്ടുമെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. കരിയറിലെ ഏറ്റവും വലിയ ഗ്ലാമര്‍ പ്രകടനത്തിന് വന്‍പ്രതിഫലം തന്നെ താരം കൈപറ്റിയെന്നും കേള്‍ക്കുന്നുണ്ട്.

ഗോവ പുറത്തിറങ്ങുന്നതു വരെ ബിക്കിനി ചിത്രങ്ങള്‍ പുറത്തുവിടരുതെന്ന ഉറപ്പിന്‍ മേലാണ് സിനിമയിലഭിനയിക്കാന്‍ താരം തയ്യാറായത്. എന്നാല്‍ ഈ നിലപാടില്‍ നിന്ന് സ്‌നേഹ ഇപ്പോള്‍ പിന്നോട്ടു പോയെന്നാണ് പുതിയ വര്‍ത്ത. ബിക്കിനി ചിത്രങ്ങള്‍ പുറത്തുവരുന്നത് തന്റെ പ്രതിഫലം ഉയര്‍ത്തുമെന്ന തിരിച്ചറിവിലാണത്രേ ഈ തീരുമാനം. ശരീരപ്രദര്‍ശനത്തിന് താന്‍ ഒരുങ്ങിക്കഴിഞ്ഞുവെന്ന് തന്നെയാണ് സ്‌നേഹയുടെ ഈ തീരുമാനം സൂചിപ്പിയ്ക്കുന്നത്. എന്നാല്‍ അതിനിത്തിരി പണം മുടക്കണമെന്ന് മാത്രം!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam