»   » നൃത്തസംഗീത നാടകവുമായി സുരാജ് വെഞ്ഞാറമൂട്

നൃത്തസംഗീത നാടകവുമായി സുരാജ് വെഞ്ഞാറമൂട്

Posted By:
Subscribe to Filmibeat Malayalam
Suraj Venjaramoodu
ഉത്സവപ്പറമ്പുകളില്‍ മാത്രം ഒതുങ്ങിയിരുന്ന നൃത്തസംഗീത നടാകവുമായി നടന്‍ സുരാജ് വെഞ്ഞാറമൂട്. ശ്രീകൃഷ്ണ ചരിതത്തെ ആസ്പമദമാക്കി സുരാജും കൂട്ടരും ചേര്‍ന്ന് രൂപം നല്‍കിയ നീലക്കടമ്പ് എന്ന നൃത്തസംഗീത നാടകം തിരുവനന്തപുരത്ത്് പ്രദര്‍ശിപ്പിച്ചു.

രാധയുടെ വീക്ഷണകോണില്‍ ശ്രീകൃഷ്ണന്റെ ജീവിതകഥ വിവരിക്കുന്ന ദൃശ്യാവിഷ്‌കാരത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളാണ് സുരാജ്. ഒപ്പം അഭിനേതാവായും സുരാജ് രംഗത്തെത്തിയിട്ടുണ്ട്. തനത് നൃത്തസംഗീത നാടകരൂപത്തിന് സിനി വിഷ്വല്‍ ഇഫക്ടുകളും മറ്റ് സാങ്കേതിക സംവിധാനങ്ങളും ചേര്‍ത്താണ് നീലക്കടമ്പ് തയ്യാറാക്കിയിരിക്കുന്നത്.

സുരാജിനൊപ്പം സഹോദരന്‍ സജി വെഞ്ഞാറമൂടും ദിലീപ് സിതാരയുമാണ് നീലക്കടമ്പിന്റെ മറ്റ് നിര്‍മാതാക്കള്‍. നൃത്തസംഗീത നാടകത്തിന്റെ പുനരുജ്ജീവനവും അതിലൂടെ അവതരണ കലാകാരന്മാര്‍ക്ക് പുത്തന്‍ സാധ്യതകള്‍ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സുരാജ് പറഞ്ഞു.

മികച്ച നാടകരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഹേമന്ത്കുമാറാണ് നീലക്കടമ്പിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കവടിയാര്‍ സുരേഷാണ് സംവിധാനം.

English summary
Actor Suraj Venjaramoodu is produced a drama which is giving importance to dance and music,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam