»   » ഉറുമിയിലേക്ക് തബുവും

ഉറുമിയിലേക്ക് തബുവും

Posted By:
Subscribe to Filmibeat Malayalam
Tabu
പൃഥ്വി-സന്തോഷ് ശിവന്‍ ടീമിന്റെ ഡ്രീം പ്രൊജക്ടായ ഉറുമിയുടെ ചിത്രീകരണം മുംബൈയില്‍ തുടരുകയാണ്. മഹാനഗരത്തില്‍ നിന്നും കുറച്ചകലെയുള്ള മാല്‍ഷേജ് മലനിരകളാണ് ഉറുമിയുടെ ഇപ്പോഴത്തെ ലൊക്കേഷന്‍

ആഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവനും പൃഥ്വിയും ചേര്‍ന്ന് നിര്‍മ്മിയ്ക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഉറുമിയില്‍ ബോളിവുഡ് താരം വിദ്യാ ബാലന്‍ ഒരു സ്‌പെഷ്യല്‍ ഡാന്‍സ് നമ്പര്‍ അവതരിപ്പിയ്ക്കുമെന്നായിരുന്നു ഏറ്റവും അവസാന വാര്‍ത്ത.

ഇപ്പോഴിതാ ഹിന്ദിയിലെ മറ്റൊരു പ്രമുഖ നടിയായ തബുവിന്റെ സാന്നിധ്യവും ഉറുമിയിലുണ്ടാവുമത്രേ. ചെറുതാണെങ്കിലും കഥയില്‍ നിര്‍ണായകമായൊരു കഥാപാത്രത്തെയാണ് തബു അവതരിപ്പിയ്ക്കുന്നതെന്ന് സൂചനകളുണ്ട്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് തബു ഒരു മലയാള ചിത്രവുമായി സഹകരിയ്ക്കുന്നത്.

പൃഥ്വിരാജ്, പ്രഭുദേവ, ജെനീലിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam