»   » വിശാലും തൃഷയും പ്രണയത്തില്‍?

വിശാലും തൃഷയും പ്രണയത്തില്‍?

Subscribe to Filmibeat Malayalam

വിശാലിന്റെ സിക്‌സ്‌പാക്ക്‌‌ തൃഷയെ വീഴ്‌ത്തിയോ? കോളിവുഡിലെ പാപ്പരാസിക്കൂട്ടമാണ്‌ ഇങ്ങനെയൊരു ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്‌. ചോദ്യം മാത്രമല്ല ഉത്തരവും അവരുടെ പക്കലുണ്ട്‌. രണ്ട്‌ താരങ്ങളും കടുത്ത പ്രണയത്തിലാണെന്നും അടുത്തു തന്നെ ഇവര്‍ തമ്മിലുള്ള വിവാഹം നടക്കുമെന്നും പാപ്പരാസികള്‍ പറയുന്നു.

ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തൃഷ-വിശാല്‍ ജോഡികള്‍ ഒന്നിയ്‌ക്കുന്നുവെന്ന്‌ വാര്‍ത്തകള്‍ പുറത്ത്‌ വന്നതിന്‌ പിന്നാലെയാണ്‌ ഇരുവരെയും ചേര്‍ത്ത്‌ ഗോസിപ്പുകള്‍ പരന്നിരിയ്‌ക്കുന്നത്‌. ശെല്‍വരാഘവന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ കഴിഞ്ഞാല്‍ വിവാഹം കഴിയ്‌ക്കാന്‍ ഇരുവരും തീരുമാനിച്ചെന്നാണ്‌ കോളിവുഡില്‍ പരക്കുന്ന ശ്രുതി.

ഇതാദ്യമായല്ല വിശാലിനെചുറ്റിപ്പറ്റി പ്രണയകഥകള്‍ പരക്കുന്നത്‌. മുമ്പ്‌ തിമിര്‍ എന്ന ചിത്രത്തില്‍ വിശാലിന്റെ നായികയായി ഗ്ലാമര്‍ റാണി റീമാ സെന്‍ എത്തിയപ്പോഴും ഇത്തരത്തില്‍ വാര്‍ത്തകള്‍ കോളിവുഡില്‍ പരന്നിരുന്നു. രണ്ട്‌ വര്‍ഷത്തോളം ആയുസ്സുണ്ടായ ഈ പ്രണയകഥയ്‌ക്ക്‌ വിരാമമിടാന്‍ ഒടുവില്‍ വിശാലിന്‌ തന്നെ രംഗത്തിറങ്ങേണ്ടി വന്നു.

വാര്‍ത്താ സമ്മേളനം വിളിച്ച്‌ കാര്യങ്ങള്‍ വിശദീകരിച്ചാണ്‌ അന്ന്‌ വിശാല്‍ ആ ഗോസിപ്പില്‍ നിന്നും തലയൂരിയത്‌. താനും റീമയും വെറും സുഹൃത്തുക്കള്‍ മാത്രമാണെന്നും ബാക്കിയെല്ലാം വെറും കെട്ടുകഥകളാണെന്നുമായിരുന്നു വിശാല്‍ അന്ന്‌ പറഞ്ഞത്‌.

എന്തായാലും വിവാഹ വാര്‍ത്ത നിഷേധിച്ചു കൊണ്ട്‌ തൃഷ രംഗത്തെത്തിയിട്ടുണ്ട്‌. താനിപ്പോഴും സിനിമയില്‍ സജീവമാണെന്നും വിവാഹത്തെക്കുറിച്ച്‌ ആലോചിച്ചിട്ടില്ലെന്നും ഈ പാലക്കാട്ടുകാരി പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam