വാണി വിശ്വനാഥ് വുമണ്‍ ഓഫ് ദി ഇയര്‍
വാണി വിശ്വനാഥ് വുമണ്‍ ഓഫ് ദി ഇയര്‍
ജനവരി 01, 2001
തൃശ്ശൂര്‍: വാണി വിശ്വനാഥിന് വുമണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്. ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത സൂസന്നയിലെ അഭിനയത്തെ മുന്‍നിര്‍ത്തിയാണ് വാണിക്ക് ഈ പുരസ്കാരം ലഭിച്ചിരിക്കുന്നത്.
അയനം സാംസ്കാരിക വേദിയാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് ജനവരി മധ്യത്തില്‍ തൃശ്ശൂരില്‍ വിതരണം ചെയ്യുമെന്ന് അയനം സാംസ്കാരികവേദി സംസ്ഥാന ചെയര്‍മാന്‍ ബാലചന്ദ്രന്‍ വടക്കേടത്തും സെക്രട്ടറി ഡോ.ആര്‍.ശാന്തകുമാറും അറിയിച്ചു.
സൂസന്നയിലെ അഭിനയത്തിന് ഫിലിം ഓഡിയന്‍സ് കൗണ്‍സിലിന്റെ മോണിഷ അവാര്‍ഡും വാണി വിശ്വനാഥിന് ലഭിച്ചിരുന്നു.


Click it and Unblock the Notifications