സത്യന്‍ ചിത്രം അച്ചുവിന്റെ അമ്മ
സത്യന്‍ ചിത്രം അച്ചുവിന്റെ അമ്മ
ജനവരി 01, 2005
മീരാ ജാസ്മിനും ഉര്‍വശിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിന് അച്ചുവിന്റെ അമ്മ എന്ന് പേരിട്ടു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
ഒരു അമ്മയും മകളും തമ്മിലുള്ള അസാധാരണമായ സ്നേഹബന്ധത്തിന്റെ കഥയാണ് അച്ചുവിന്റെ അമ്മ പറയുന്നത്. അച്ചുവായി മീരാ ജാസ്മിനും അമ്മയായി ഉര്‍വശിയും വേഷമിടുന്നു. എല്‍ഐസി ഏജന്റാണ് അച്ചുവിന്റെ അമ്മ. ഇരുവരും താമസിക്കുന്ന വീടിന് ഒരു കിളിക്കൂടിന്റെ അന്തരീക്ഷമാണ്. അച്ചുവിന്റെയും അമ്മയുടെയും സ്നേഹം പോലെ ആ വീടിനുമുണ്ട് ചില പ്രത്യേകതകള്‍.
അവരുടെ ജീവിതത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട് ഇമ്മാനുവല്‍ വക്കീലിന്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുനിലാണ്.
രഞ്ജന്‍ പ്രമോദ് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ കഥ രാജേഷ് ജയരാമന്റേതാണ്. മനസിനക്കരെക്ക് ശേഷം സത്യന്‍ അന്തിക്കാടും രഞ്ജന്‍ പ്രമോദും വീണ്ടും ഒന്നിക്കുകയാണ് അച്ചുവിന്റെ അമ്മയിലൂടെ.
ചിത്രത്തിന് പേരിട്ടിട്ടില്ല. മനസ്സിനക്കരെയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഇന്നസെന്റ് ഈ ചിത്രത്തിലും ഒരു പ്രധാനവേഷത്തിലുണ്ട്. മനസ്സിനക്കരെയില്‍ വേഷമിട്ട കെ. പി. എ. സി. ലളിത, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, മാമുക്കോയ തുടങ്ങിയ താരങ്ങള്‍ ഈ ചിത്രത്തിലും അണിനിരക്കുന്നു.


Click it and Unblock the Notifications