ലാല്‍ ഇരട്ടവേഷത്തില്‍
ലാല്‍ ഇരട്ടവേഷത്തില്‍
ജനവരി 01, 2005
ഞാന്‍ ബംഗ്ലാവില്‍ ഔദ എന്ന ചിത്രത്തില്‍ ലാല്‍ ഡബിള്‍ റോളില്‍ അഭിനയിക്കുന്നു. അഭിനയജീവിതത്തില്‍ ആദ്യമായാണ് ലാല്‍ ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
നവാഗത സംവിധായകനായ ശാന്തിവിള ദിനേശ് ഒരുക്കുന്ന ചിത്രത്തില്‍ നായിക ഭാവനയാണ്. രാജന്‍ പി. ദേവ്, ജഗതി ശ്രീകുമാര്‍, സിദ്ദിക്ക്, ഇന്ദ്രന്‍സ് തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
താന്‍ നിര്‍മിക്കുന്ന മമ്മൂട്ടി ചിത്രം തൊമ്മനും മക്കളും പൂര്‍ത്തിയാക്കിയതിന് ശേഷം ലാല്‍ ഞാന്‍ ബംഗ്ലാവില്‍ ഔദയില്‍ അഭിനയിക്കും. സ്വയംവരപന്തല്‍ എന്ന ചിത്രം നിര്‍മിച്ച സുകുമാരന്‍ ആണ് ഈ ചിത്രത്തിന്റെ നിര്‍മാതാവ്.
രഘുനാഥ് പലേരിയാണ് ഞാന്‍ ബംഗ്ലാവില്‍ ഔദക്ക് തിരക്കഥയെഴുതുന്നത്. സ്വപ്നം കൊണ്ടൊരു തുലാഭാരം എന്ന ചിത്രത്തിന് ശേഷം രഘുനാഥ് പലേരി തിരക്കഥയെഴുതുന്ന ചിത്രമാണിത്.


Click it and Unblock the Notifications