മമ്മൂട്ടി ഫാസില്‍ ചിത്രത്തില്‍

By Staff

മമ്മൂട്ടി ഫാസില്‍ ചിത്രത്തില്‍
ജനവരി 1, 2006

മലയാളത്തിലെ ഏതാനും സൂപ്പര്‍ഹിറ്റുകളുടെ സംവിധായകനായ ഫാസിലിന് ഇപ്പോള്‍ അത്ര നല്ല സമയമല്ല. അടുപ്പിച്ച് മൂന്ന് മലയാളചിത്രങ്ങളും ഒരു തമിഴ്ചിത്രവും പരാജയപ്പെട്ടത് ഫാസിലിന് വലിയ തിരിച്ചടിയായിട്ടുണ്ട്.

ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, കൈയെത്തും ദൂരത്ത് എന്നീ ചിത്രങ്ങളുടെ പരാജയത്തെ തുടര്‍ന്നാണ് ഫാസില്‍ വിജയപ്രതീക്ഷയോടെ വീണ്ടും മോഹന്‍ലാലുമായി ചേര്‍ന്ന് വിസ്മയത്തുമ്പത്ത് എന്ന ചിത്രം ഒരുക്കിയത്. ആ ചിത്രവും പരാജയമായി. തുടര്‍ന്ന് തമിഴില്‍ പരീക്ഷണം നടത്തിയെങ്കിലും പ്രണയകഥ പറയുന്ന ആ ചിത്രവും വിജയിച്ചില്ല. അടുപ്പിച്ചുള്ള നാല് പരാജയങ്ങളെ തുടര്‍ന്ന് കരിയര്‍ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിലാണ് ഫാസില്‍ മമ്മൂട്ടിയുമായി ഒന്നിച്ച് ഒരു തിരിച്ചുവരവിന് ശ്രമിക്കുന്നത്.

ഒന്നൊന്നായി വിജയിക്കുന്ന ചിത്രങ്ങളിലൂടെ താരമൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന നടനായ മമ്മൂട്ടിയുമായി നീണ്ട ഇടവേളക്കു ശേഷമാണ് ഫാസില്‍ ഒന്നിക്കുന്നത്. മമ്മൂട്ടിയുടെ വിജയരാശി തനിക്കും ഗുണമാകുമെന്ന പ്രതീക്ഷയിലാണ് ഈ സംവിധായകന്‍.

മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ പപ്പയുടെ സ്വന്തം അപ്പൂസ് പോലുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഫാസിലിന്റെ ഈ ചിത്രം അടുത്ത വര്‍ഷത്തെ ഓണച്ചിത്രമായായിരിക്കും തിയേറ്ററുകളിലെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X