twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷാജി ലാലിനെ വീണ്ടും മനുഷ്യനാക്കി

    By Staff
    |

    ഷാജി കൈലാസിന്റെ മോഹന്‍ലാല്‍ ചിത്രമോ, എങ്കില്‍ ചിത്രത്തിലൂടനീളം അമാനുഷികന്റെ വിളയാട്ടം തന്നെ എന്നാണ് പ്രേക്ഷകരിലുള്ള ധാരണ. ആറാം തമ്പുരാന്‍, നരസിംഹം, താണ്ഡവം, നാട്ടുരാജാവ് എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ കഥാപാത്രങ്ങളെ ഷാജി കൈലാസ് അവതരിപ്പിച്ചിരിക്കുന്ന രീതി കണ്ടാണ് ഈ ധാരണ പ്രേക്ഷകരില്‍ ഉറച്ചുപോയത്.

    മറ്റൊരു ചിത്രത്തില്‍ കൂടി ഇരുവരും ഒന്നിക്കുമ്പോള്‍ മോഹന്‍ലാലിന്റെ അമാനുഷിക കസര്‍ത്തുകളാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്. ബാബാ കല്യാണിയുടെ സ്റില്ലുകളില്‍ മോഹന്‍ലാല്‍ മീശ പിരിച്ചിരിക്കുന്നത് കണ്ടപ്പോള്‍ പ്രേക്ഷകര്‍ അത് ഉറപ്പിച്ചതാണ്. പക്ഷേ പതിവിന് വിപരീതമായി അമാനുഷിക പരിവേഷമില്ലാത്ത ഒരു നായകനെയാണ് ഈ സിനിമയില്‍ ഷാജി അവതരിപ്പിച്ചിരിക്കുന്നത്.

    കൂര്‍മബുദ്ധിയുള്ള ഒരു പൊലീസ് ഓഫീസര്‍ തീവ്രവാദികള്‍ക്കെതിരെ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. അതിനിടയില്‍ അമാനുഷികന്റെ മാനറിസങ്ങളൊന്നും ഷാജി ലാലിന് നല്‍കിയിട്ടില്ല.

    മോഹന്‍ലാലിനെ തന്റെ മുന്‍ ചിത്രങ്ങളിലെല്ലാം ചില പ്രത്യേക മാനറിസങ്ങളോടെയാണ് ഷാജി അവതരിപ്പിച്ചിരുന്നത്. ലാലിന് ഇടയ്ക്കിടെ പറയാന്‍ ചില പ്രയോഗങ്ങളും കഥാപാത്രത്തിന്റെ വായില്‍ വച്ചുകൊടുത്തു. എന്നാല്‍ അത്തരം പൊടിക്കൈകളൊന്നും ഈ ചിത്രത്തില്‍ ഷാജി പ്രയോഗിച്ചിട്ടില്ല. എസ്.എന്‍.സ്വാമിയുടെ തിരക്കഥയ്ക്കും ഷാജി ചിത്രത്തിലെ വ്യത്യസ്തമായ ലാല്‍ കഥാപാത്രത്തെ രൂപപ്പെടുത്തിയതില്‍ പ്രധാന പങ്കുണ്ട്.

    ക്രിസ്മസിന് ഒരാഴ്ച മുമ്പ് റിലീസ് ചെയ്ത ഈ ചിത്രം മികച്ച കളക്ഷനോടെ മുന്നേറുകയാണ്. റിലീസിംഗ് തീയതി നിശ്ചയിച്ചതിലെ തന്ത്രം ചിത്രത്തിന്റെ ബോക്സോഫീസ് പ്രകടനത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X