ദിലീപും മുകേഷും ഒന്നിക്കുന്നത് രണ്ട് ചിത്രങ്ങളില്‍
2007ലെ രണ്ട് ചിത്രങ്ങളിലാണ് ദിലീപും മുകേഷും ഒന്നിക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദ്യത്തേത്. നവാഗതനായ തോംസണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിക്കുന്നു.
ദിലീപിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുകേഷിന് ഒരു പ്രധാനവേഷമാണുള്ളത്. സത്യന്‍ അന്തിക്കാട് തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
ത്രിവേണി മൂവീസ് യുഎസ്എയുടെ ബാനറില്‍ വിദേശമലയാളിയായ സുകുനായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രണ്ടാമത്തേത്. ദിലീപിനെയും മുകേഷിനെയും കൂടാതെ ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, ഹരിശ്രീ അശോകന്‍, മച്ചാന്‍ വര്‍ഗീസ്, നാരായണനന്‍കുട്ടി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
രണ്ട് ചിത്രങ്ങള്‍ക്കും പേരിട്ടിട്ടില്ല. സത്യന്‍ അന്തിക്കാട് ചിത്രം വിഷുവിനാണ് തിയേറ്ററുകളിലെത്തുന്നത്.


Click it and Unblock the Notifications