പ്രണയത്തിന്റെ കൂടറിയാതെ....
പ്രണയത്തിന്റെ കൂടറിയാതെ....
ജനവരി 02, 2001
മലയാളസിനിമയില്‍ വീണ്ടും ഒരു പ്രണയകഥ കൂടി. കൗമാരപ്രണയത്തിന്റെ കഥ പറയുന്നകൂടറിയാതെ എന്ന ചിത്രം ബൈജു കൊട്ടാരക്കര സംവിധാനം ചെയ്യുന്നു.
പ്രേമത്തിന്റെ ലഹരിയില്‍ എല്ലാം മറക്കുന്ന അനന്തുവിന്റെയും ഗൗരിയുടെയും കഥയാണ് കൂടറിയാതെ. ദൈവം സൗന്ദര്യം വാരിക്കോരി നല്‍കിയ ഒരു മലയോരഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രണയകഥ ഇതള്‍ വിരിയുന്നത്.
സ്വപ്നങ്ങളുടെ കൂട്ടില്‍ എല്ലാം മറന്നിരിക്കുന്ന കമിതാക്കള്‍ക്കിടയില്‍ രഹസ്യങ്ങള്‍ ഒന്നുമില്ലായിരുന്നു. ഗ്രാമത്തിലെ ബംഗ്ലാവിലുള്ള ആംഗ്ലോ ഇന്ത്യന്‍ യുവതി അനന്തുവുമായി അടുക്കുന്നത് കഥയിലെ വഴിത്തിരിവാകുകയാണ്......
താഷ്കന്റ് ഫിലിംസിന്റെ പ്രഥമചിത്രമാായ കൂടറിയാതെയില്‍അനന്തുവായി എബിനും ഗൗരിയായി അനിതയും വേഷമിടുന്നു. പീരുമേട്, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളിലായി കൂടറിയാതെയുടെ ചിത്രീകരണം പൂര്‍ത്തിയായി.
ഡോ. ഷെഫി താഷ്കന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത് പി.എം.ബഷീറാണ്. തിരക്കഥയും സംഭാഷണവും ടിവിന്‍ പ്രണയകുമാര്‍ തയാറാക്കിയിരിക്കുന്നു.
ജെയിംസ് ബാവ ഛായാഗ്രഹണവും ലക്ഷ്മണന്‍ മാലം കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. നിഷാന്ത് തേക്കടിയാണ് അസോസിയേറ്റ് ഡയറക്ടര്‍. കൂടറിയാതെയുടെ സംവിധാന സഹായികളായി പ്രസാദ്, സുനില്‍.പി.മാധവ്, റെജി ശ്രീനിവാസ് എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
ചേര്‍ത്തല രാധാകൃഷ്ണന്‍ മേക്കപ്പും ദണ്ഡപാണി വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. കൂടറിയാതെയുടെ അസോസിയേറ്റ് ക്യാമറാമാനായി ജോയിയും പ്രൊഡക്ഷന്‍ മാനേജര്‍മാരായി കലൂര്‍ തമ്പി, അഷ്റഫ്, റെജി കുഴിമറ്റം, ഹാഷിം ചങ്ങനാശ്ശേരി, എം.ജി.സുരേഷ് എന്നിവരും പ്രവര്‍ത്തിക്കുന്നു.


Click it and Unblock the Notifications