അനന്തഭദ്രത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും

By Staff

അനന്തഭദ്രത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും
ജനവരി 02, 2004

കലാസംവിധായകനായ സാബു സിറിള്‍ ആദ്യമായി സംവിധായകന്റെ മേലങ്കിയണിയുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നു. അനന്തഭദ്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രേതകഥയാണ് പറയുന്നത്.

പൃഥ്വിരാജ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയും പൃഥ്വിരാജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണിത്.

മലയാള മനോരമയുടെ ജനപ്രിയ നോവലിനുള്ള അവാര്‍ഡ് ലഭിച്ച അനന്തഭദ്രം എന്ന ഹൊറര്‍ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. സുനില്‍ പരമേശ്വരന്‍ രചിച്ച നോവലാണ് അനന്തഭദ്രം. സുനില്‍ പരമേശ്വരന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും രചിക്കുന്നത്.

മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മണിയന്‍പിള്ളരാജു നിര്‍മിക്കുന്ന ചിത്രമാണിത്. വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള മണിയന്‍പിള്ള രാജു അവസാനമായി നിര്‍മിച്ച ചിത്രം മമ്മൂട്ടി നായകനായ അനശ്വരം ആണ്.

മീരാ ജാസ്മിനാണ് ചിത്രത്തിലെ നായിക. മമ്മൂട്ടിയും മീരാ ജാസ്മിനും ആദ്യമായാണ് ഒന്നിച്ച് അഭിനയിക്കുന്നത്. നെടുമുടി വേണു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മനോജ് കെ. ജയന്‍, സായികുമാര്‍, ഗണേഷ്കുമാര്‍, സിദ്ദിഖ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X