ശൂരനാട് കുഞ്ഞായി മോഹന്‍ലാല്‍
ശൂരനാട് കുഞ്ഞായി മോഹന്‍ലാല്‍
ജനവരി 02, 2005
രാവണപ്രഭുവിലേതു പോലെ മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി അച്ഛനും മകനുമായി ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു.
ദേവാസുരത്തിന്റെ രണ്ടാം ഭാഗമായിരുന്ന രാവണപ്രഭുവില്‍ മംഗലശേരി നീലകണ്ഠനായും മകന്‍ കാര്‍ത്തികനായും ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെട്ട മോഹന്‍ലാല്‍ ഭദ്രന്‍ സംവിധാനം ചെയ്യുന്ന ഉടയോന്‍ എന്ന ചിത്രത്തിലാണ് വീണ്ടും അച്ഛന്റയും മകന്റെയും വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ഭൂപ്രഭുവായ ശൂരനാട് കുഞ്ഞായും അയാളുടെ മകനായുമാണ് ഉടയവനില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മോഹന്‍ലാലിന്റെ മാനറിസങ്ങള്‍ ചൂഷണം ചെയ്യുന്ന കഥാപാത്രങ്ങളാണ് ഭദ്രന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.
ഭൂമിയില്‍ അധ്വാനത്തിന്റെ വിളവെടുപ്പ് നടത്തി സമ്പന്നനായി മാറിയ ആളാണ് ശൂരനാട് കുഞ്ഞ്. ഭൂപ്രഭുവായി മാറിയ കുഞ്ഞ് പിന്നീട് ഉടയോന്‍ എന്നറിയപ്പെടാന്‍ തുടങ്ങി. രാഷ്ട്രീയത്തിന്റെയും കഞ്ചാവ് കൃഷിയുടെയും മദ്യരാജാക്കന്‍മാരുടെയുമൊക്കെ കഥ നിറയുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാലിനായി മെനഞ്ഞിരിക്കുന്നത് വീരപരിവേഷമുള്ള കഥാപാത്രങ്ങളാണ്.
ഉദയനാണ് താരം പൂര്‍ത്തിയാക്കിയതിന് ശേഷം ഫിബ്രവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. വര്‍ണചിത്രയുടെ ബാനറില്‍ സുബൈറാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications